സിഡ്നി: പാപ്വ ന്യൂഗിനിയിലെ മലനിരകളിലുണ്ടായ ശക്തമായ ഭൂമികുലുക്കത്തിൽ മുപ്പതിലേറെ പേർ മരിക്കുകയും വ്യാപകമായ നാശനഷ്ടമുണ്ടാവുകയും ചെയ്തു. എൻഗ പ്രവിശ്യയുടെ 90 കിലോമീറ്റർ തെക്കാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രതയുള്ള ഭൂചലനമുണ്ടായത്.
ടെലിഫോൺ ലൈനുകൾ വ്യാപകമായി തകർന്നു. മെന്ദിയിൽ 13ഉം കുതുബു, ബൊസേവ് എന്നീ മേഖലകളിൽ 18ഉം പേർ മരിച്ചു. മുന്നൂറോളം പേർക്ക് പരിേക്കൽക്കുകയും ചെയ്തു. ഭൂചലനത്തിൽ നാലു കുട്ടികൾ ഉൾപ്പെടെ പത്തു പേർ മരിച്ചതായി പാപ്വ ന്യൂഗിനി ടുഡേ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.