െജാഹാനസ്ബർഗ്: കറുത്തവർഗക്കാരെ വംശീയഅധിക്ഷേപം നടത്തിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരായ പ്രതിഷേധം ഒൗദ്യോഗികമായി അറിയിക്കാൻ ദക്ഷിണാഫ്രിക്ക തീരുമാനിച്ചു. രാജ്യത്തെ യു.എസ് എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരോട് വിശദീകരണവും തേടും.
ആഫ്രിക്കൻ രാജ്യങ്ങൾ, ഹെയ്തി, എൽ സാൽവദോർ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികളെ അശ്ലീലപദംകൊണ്ട് അധിക്ഷേപിച്ച ട്രംപ് അവരെ അമേരിക്കക്കുവേണ്ടെന്നും പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ദക്ഷിണാഫ്രിക്കൻ നഗരമായ പ്രിേട്ടാറിയയിലെ യു.എസ് നയതന്ത്രകാര്യാലയത്തെ ഒൗദ്യോഗികമായി പ്രതിഷേധമറിയിക്കാൻ തീരുമാനമെടുത്തത്.
ആഫ്രിക്കൻരാജ്യങ്ങളുടെ കൂട്ടായ്മയായ ആഫ്രിക്കൻ യൂനിയൻ നേരേത്ത ട്രംപിെൻറ പ്രസ്താവനയിൽ കടുത്ത പ്രതിഷേധമറിയിച്ചിരുന്നു.
അതേ സമയം, പ്രതിഷേധം വ്യാപകമായതോടെ വാക്കുകൾ സ്വയം നിഷേധിച്ച് ട്രംപ്. ‘‘ഞാൻ ഒരു വംശീയ വിരോധിയല്ല. നിങ്ങൾ അഭിമുഖം നടത്തിയവരിൽ ഏറ്റവും കുറച്ച് വംശീയ വിരോധമുള്ളയാളാകും ഞാൻ’’ -വിഷയത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.