ാഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിെൻറ (എ.എൻ.സി) സമ്മർദ തന്ത്രം ഫലിച്ചു. ഗത്യന്തരമില്ലാതെ പ്രസിഡൻറ് സ് ഥാനത്തു നിന്ന് ജേക്കബ് സുമ പടിയിറങ്ങി. പാർട്ടിക്ക് അഭിമതനായ മുൻ വൈസ്പ്രസിഡൻറ് സിറിൽ റാമഫോസയാണ് ഇടക്കാല പ്രസിഡൻറ്. രണ്ടുമാസം മുമ്പ് റമാഫോസയെ എ.എൻ.സി അധ്യക്ഷനായി തെരഞ്ഞെടുത്തിരുന്നു. രാജ്യത്ത് 2019ൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുഖംമിനുക്കുന്നതിെൻറ ഭാഗമായാണ് എ.എൻ.സിയുടെ നീക്കമെന്നാണ് വിലയിരുത്തൽ.
രാജിവെക്കാൻ തയാറായില്ലെങ്കിൽ സുമയെ ഇംപീച്മെൻറ് ചെയ്യാനായിരുന്നു എ.എൻ.സിയുടെ പദ്ധതി. കഴിഞ്ഞ ദിവസം അർധരാത്രിയാണ് ദേശീയ ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സുമ രാജിക്കാര്യം പ്രഖ്യാപിച്ചത്. ഒമ്പതു വർഷം നീണ്ട ഭരണത്തിന് വിരാമമിട്ടാണ് 75 കാരനായ സുമ പടിയിറങ്ങിയത്. 2019ലാണ് യഥാർഥത്തിൽ ഇദ്ദേഹത്തിെൻറ കാലാവധി അവസാനിക്കുക. തന്നെ പുറത്താക്കാനുള്ള എ.എൻ.സിയുടെ തീരുമാനത്തോട് വിയോജനമുണ്ടെങ്കിലും അച്ചടക്കമുള്ള പാർട്ടിയംഗമായി തുടരുമെന്നും സുമ അറിയിച്ചു.
രാജ്യത്തെ പ്രസിഡൻറിനെ പുറത്താക്കാനുള്ള നിയമാനുസൃത മാർഗങ്ങളായ അവിശ്വാസ പ്രമേയത്തെയും ഇംപീച്മെൻറിനെയും ഭയപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആവർത്തിച്ചു രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നതിനെ തുടർന്നാണ്ഇംപീച്മെൻറ് ഭീഷണിയുമായി എ.എൻ.സി രംഗത്തുവന്നത്. അതിൽ സുമ അടിയറവു പറയുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ ബിസിനസ് സാമ്രാജ്യമായ ഗുപ്ത കുടുംബവുമായുള്ള ബന്ധമാണ് സുമയുടെ രാജിയിലേക്ക് നയിച്ചത്. ഭരണകാര്യങ്ങളിൽ ഇടപെടാൻ സ്വാധീനമുള്ള ഗുപ്ത സഹോദരങ്ങളുടെ വീട്ടിൽ കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.