തൂനിസ്: പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ തുനീഷ്യൻ ജനത ഇന്ന് പോളിങ്ബൂത്തിലേക്ക്. രണ്ടു സ്ത്രീകളുൾപ്പെടെ 26 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ബാജി ഖാഇദ് അസ്സബ്സിയുടെ മരണത്തോടെയാണ് രാജ്യത്ത് വീണ്ടും പ്രസിഡൻറ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
50 ശതമാനം വോട്ടുകൾ നേടുന്നവരെ വിജയിയായി പ്രഖ്യാപിക്കും. ആർക്കും 50 ശതമാനം വോട്ട് ലഭിക്കുന്നില്ലെങ്കിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന രണ്ടു സ്ഥാനാർഥികളിൽനിന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. 2016 മുതൽ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന യൂസുഫ് ഷഹദ് ആണ് മത്സരാർഥികളിൽ പ്രധാനി. തെൻറ ഭരണസഖ്യമാണ് തുനീഷ്യെയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റിയതെന്നാണ് ഇദ്ദേഹത്തിെൻറ വാദം.
സാമ്പത്തിക പരിഷ്കാരങ്ങൾ രാജ്യത്തെ വീണ്ടും പിന്നോട്ടടിപ്പിച്ചതാണെന്നാണ് വിമർശകർ പറയുന്നത്. ബിസിനസുകാരനും മാധ്യമ കുലപതിയുമായ നബീൽ കറോവി ആണ് മെറ്റാരു പ്രധാന സ്ഥാനാർഥി. ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പ് പണം തിരിമറിക്കേസിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്നഹ്ദ പാർട്ടിയുടെ അബ്ദുൽ ഫത്താഹ് മൗറു ആണ് മറ്റൊരു പ്രമുഖൻ. പ്രതിരോധമന്ത്രിയും അസ്സബ്സിയുടെ അടുത്ത സുഹൃത്തുമായ അബ്ദുൽ കരീം സിബ്ദിയും രരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.