മഹ്മൂദ് ഖാൻ അചാക്സായി

പാക് പ്രസിഡന്റ് സ്ഥാനാർഥിയുടെ വീട്ടിൽ റെയ്ഡ്

കറാച്ചി: പാകിസ്താനിൽ പ്രതിപക്ഷത്തെ പ്രസിഡന്റ് സ്ഥാനാർഥി മഹ്മൂദ് ഖാൻ അചാക്സായിയുടെ ക്വെറ്റയിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. സർക്കാർ ഭൂമി അനധികൃതമായി കൈയേറി നിർമിച്ചതാണെന്ന് ആരോപിച്ചായിരുന്നു പരിശോധന.

പഖ്തൂൺഖ്വ അവാമി പാർട്ടി നേതാവായ മഹ്മൂദ് ഖാൻ ജയിലിലുള്ള മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പി.ടി.ഐയുടെ പിന്തുണയോടെയാണ് മത്സരിക്കുന്നത്. മാർച്ച് ഒമ്പതിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പാകിസ്താൻ പീപ്ൾസ് പാർട്ടി നേതാവും കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ ഭർത്താവുമായ ആസിഫലി സർദാരി തെരഞ്ഞെടുക്കപ്പെടുമെന്ന് ഏറക്കുറെ ഉറപ്പാണ്.

പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും റെയ്ഡിനെ അപലപിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന്റെ പ്രതികാരമാണ് നടപടിയെന്നാണ് ആരോപണം.

Tags:    
News Summary - Ahead of Pakistan presidential polls, authorities raid house of opposition candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.