വർഷത്തിൽ ഏഴു ദശലക്ഷം പേർ മരിക്കുന്നത് വായു മലിനീകരണം മൂലമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ബുധനാഴ്ച പുറത്തിറക്കിയ എയർ ക്വാളിറ്റി ഗൈഡ്‌ലൈൻസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വായുമലിനീകരണം കുറക്കുന്നതിനുള്ള മാർഗങ്ങൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.
വായുമലിനീകരണം രാജ്യങ്ങളെയെല്ലാം ബാധിക്കുന്നുണ്ട്. എന്നാൽ അവികസിതവും ഇടത്തരം സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളെയാണ് മലിനീകരണം കൂടുതൽ ബാധിക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അധോനം ഗെബ്രെയൂസസ് പറഞ്ഞു.
2005 ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങളേക്കാൾ ശക്തമായ നിയന്ത്രണങ്ങളാണ് ബുധനാഴ്ച പുറത്തിറക്കിയ എയർ ക്വാളിറ്റി ഗൈഡ്‌ലൈൻസിലുള്ളത്. 2009 ൽ ഇന്ത്യ പുറത്തിറക്കിയ നിർദേശങ്ങളും പരിഷ്‌കരിക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.