വാഷിങ്ടൺ: താലിബാനുമായി ചൈനക്ക് പ്രശ്നങ്ങളുണ്ടെന്നും അവരുമായി ധാരണയിലെത്താനുള്ള ശ്രമത്തിലാണ് രാജ്യെമന്നും യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. താലിബാന് ചൈനയിൽ നിന്നും ഫണ്ട് ലഭിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈഡൻ.
ൈചനയെ പോലെ തന്നെ പാകിസ്താൻ, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും താലിബാനുമായി ധാരണയിലെത്താനുള്ള ശ്രമത്തിലാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിലെത്തുന്നതിന് ഏതാനം ആഴ്ചകൾക്ക് മുമ്പ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗാനി ബറാദറും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
േനരത്തെ ഇറ്റലി, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ജി 20 രാജ്യങ്ങൾ അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാൻ തീരുമാനിച്ചിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും താലിബാൻ വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.