വാഷിങ്ടൺ: ഡോണൾഡ് ട്രംപിനെ അധികാരത്തിലേറ്റാൻ 2016ലെ യു.എസ് തെരഞ്ഞെടുപ്പിൽ ഇടപെടൽ നടത്തിയെന്ന കേസിൽ 13 റഷ്യക്കാർക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ കുറ്റം ചുമത്തി. ഫെഡറൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.െഎ) മുൻ മേധാവി റോബർട്ട് മ്യൂളറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത്.
37പേജുള്ള കുറ്റപത്രത്തിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹിലരി ക്ലിൻറെൻറ പരാജയമുറപ്പിക്കുന്ന തരത്തിൽ റഷ്യ ഇടപെടൽ നടത്തിയതിന് വ്യക്തമായ തെളിവുകൾ മ്യൂളർ നിരത്തുന്നുണ്ട്. പൊതുജനങ്ങളെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് ട്രംപിന് അനുകൂലമാക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് മ്യൂളർ ചൂണ്ടിക്കാട്ടി. അമേരിക്കൻ ഒാൺൈലനുകളിൽ ഹിലരിക്കെതിരായ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ട്രംപിന് അനുകൂലമായ റാലികൾ സംഘടിപ്പിക്കുകയും ചെയ്തു.
2016 ആഗസ്റ്റിൽ റഷ്യൻ ഇൻറർനെറ്റ് വിദഗ്ധർ @donaldtrump.com എന്ന മെയിൽ അഡ്രസ് വഴി ട്രംപിെൻറ കാമ്പയിൻ അംഗങ്ങളുമായി നിരവധിതവണ ആശയവിനിമയം നടത്തിയതായും എഫ്.ബി.െഎ കണ്ടെത്തി. ആേഫ്രാ-അമേരിക്കക്കാർ ഹിലരിക്ക് വോട്ടു ചെയ്യാതിരിക്കാനും റഷ്യക്കാർ ഇടപെടൽ നടത്തി. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി ഹിലരിക്കെതിരായ സന്ദേശങ്ങൾ നിരന്തരം പ്രചരിപ്പിച്ചു. അതുപോലെ യുനൈറ്റഡ് മുസ്ലിംസ് ഒാഫ് അമേരിക്ക എന്ന പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അമേരിക്കൻ മുസ്ലിംകൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നുവെന്ന് പോസ്റ്റ് ചെയ്തു. ആർക്കും സംശയം തോന്നാതിരിക്കാൻ തെരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്താൻ ഡെമോക്രാറ്റിക് പാർട്ടി ക്രമക്കേടുകൾ നടത്തിയെന്ന് ആരോപിക്കുകയും ചെയ്തു. ക്രമക്കേട് നടന്നില്ലായിരുന്നെങ്കിൽ ജനകീയ വോട്ടിൽ താൻ മുന്നിലെത്തുമായിരുന്നുവെന്ന് ട്രംപ് തെരഞ്ഞെടുപ്പിനുശേഷം പ്രഖ്യാപിക്കുകയും ചെയ്തു.
മിഖായേൽ ഇവാനോവിച്ച് ബിസ്ട്രോവ്, മിഖായേൽ ലിയോനിദോവിച്ച് ബുർഷിക്, അലക്സാണ്ട്ര യുര്യേവ്ന ക്രിലോവ, അന്ന വ്ലാദിസ്ലാവോവ്ന ബൊഗാഷേവ, സെർജി പാവ്ലോവിച്ച് പോേളാസ്ലോവ്, മരിയ അനാതോല്യേവ്ന ബോവ്ദ, റോബർട്ട് സെർഗ്യേവിച്ച് ബോവ്ദ, നാസിമി ഒഗ്ലി അസ്ലാനോവ്, വാദിം വ്ലാദിമിറോവിച്ച് പോദ് കോപായേവ്, ഗ്ലെബ് ഇഗോറെവിച് വാസിൽഷെേങ്കാ, ഇറിന വിക്ട്രോവ്ന കവേർസിന, യെവ്ജെൻസി വിക്തൊറോവിച് പ്രിഗോഴിൻ, വ്ലാദിമിർ യെേങ്കാവ് എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്. ജനങ്ങളെ കബളിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം.
അതിനിടെ അന്വേഷണ റിപ്പോർട്ട് തള്ളി ട്രംപ് രംഗത്തുവന്നു. റഷ്യയും തെൻറ കാമ്പയിൻഅംഗങ്ങളും തമ്മിൽ ബന്ധപ്പെട്ടിട്ടില്ല. താൻ മത്സരിക്കുന്നതിനുമുമ്പ് തുടങ്ങിയതാണ് റഷ്യയുടെ യു.എസ്വിരുദ്ധ പ്രചാരണങ്ങളെന്നും അത് തെരഞ്ഞെടുപ്പിൽ ബാധിച്ചിട്ടില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പിൽ ഇടപെട്ടില്ലെന്ന് റഷ്യ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.