നവജാത ശിശുക്കള്‍ക്ക് അപൂര്‍വ രോഗം; ബ്രസീലില്‍ അടിയന്തരാവസ്ഥ

ബ്രസീലിയ: നവജാത ശിശുക്കളില്‍ അപൂര്‍വരോഗം വ്യാപകമായതോടെ ബ്രസീലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2400 കുട്ടികള്‍ക്ക് മസ്തിഷ്കത്തിന് തകരാറുണ്ടെന്നാണ് കണ്ടത്തെിയിരിക്കുന്നത്. സിക എന്ന പേരിലറിയപ്പെടുന്ന കൊതുക് പരത്തുന്ന വൈറസാണ് ആയിരക്കണക്കിന് കുട്ടികളുടെ ജനിതക തകരാറിനു പിന്നില്‍. 

മൈക്രോസിഫാലി (തലച്ചോര്‍ ചുരുങ്ങിപ്പോകുന്ന പ്രതിഭാസം) എന്നാണ് ഈ രോഗത്തിന് വൈദ്യ ശാസ്ത്രലോകം നല്‍കിയ പേര്. ഏതാണ്ട് 70 വര്‍ഷം മുമ്പ് ആഫ്രിക്കന്‍ കാടുകളിലെ കുരങ്ങുകളിലാണ് വൈറസ് ആദ്യമായി കണ്ടത്തെിയത്. വൈറസ് ശരീരത്തിലത്തെുന്നതോടെ കാലക്രമേണ നാഡിവ്യൂഹങ്ങളെ ബാധിക്കുന്ന ഗുരുതരരോഗമായി മാറുകയും രോഗിയുടെ മരണത്തിന് തന്നെ കാരണമാവുകയും ചെയ്യുന്നു.

നവംബര്‍ 28ന് തലച്ചോറിന് തകരാറുമായി ആശുപത്രിയിലത്തെിയ കുട്ടിയെ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സ തുടരുന്നതിനിടെ കുഞ്ഞ്് മരിച്ചു. ചുരുങ്ങിയ തലച്ചോറുമായാണ് ഈ കുഞ്ഞ് ജനിച്ചത്. ഇതേ രോഗാവസ്ഥ കണ്ടത്തെിയ രണ്ട് ശിശുക്കളുടെ അമ്മമാരുടെ അമ്നിയോട്ടിക് ദ്രവത്തിലും വൈറസിനെ കണ്ടത്തെി. ഈ വര്‍ഷം രോഗം സ്ഥിരീകരിച്ച 2400 കുഞ്ഞുങ്ങളെ നിരീക്ഷിച്ചുവരുകയാണ്. അതില്‍ 29 കുഞ്ഞുങ്ങള്‍ മരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.