ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് 17 മരണം

റിയോ ഡെ ജനീറോ: ബ്രസീലിലെ മിനാസ് ഗെരൈസില്‍ ഇരുമ്പയിര് ഖനിയില്‍നിന്നുള്ള മലിന ജലം സംഭരിച്ച ഡാം പൊട്ടിയുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും 17 പേര്‍ മരിച്ചു. പ്രളയം ബെന്‍േറാ റോഡ്രിഗസ് പട്ടണത്തെ വെള്ളത്തിലാഴ്ത്തി. 50ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും 40ലേറെപ്പേരെ കാണാതാവുകയു ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. 600 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഏറെദൂരം ചളി കുത്തിയൊഴുകി നിരവധി വീടുകള്‍ നശിച്ചു. ചില വീടുകളും നിരവധി ട്രക്കുകളും ഒലിച്ചുപോയി. വെള്ളത്തിലായ വീടുകളുടെ മേല്‍ക്കൂരയില്‍ കയറിനിന്നാണ് നാട്ടുകാരില്‍ ഏറെയും രക്ഷപ്പെട്ടത്. മലിന ജലം ഒഴുകിയ ഇടങ്ങള്‍ സമ്പൂര്‍ണമായി മണ്ണില്‍ കുളിച്ചുനില്‍ക്കുന്ന കാഴ്ച പേടിപ്പെടുത്തുന്നതാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഖനിവ്യവസായരംഗത്തെ ഭീന്മാരായ ബ്രസീലിയന്‍ കമ്പനി വാലെയുടേയും ആസ്ട്രേലിയന്‍ കമ്പനി ബി.എച്.പി ബില്ലിട്ടനിന്‍െറയും സംയുക്ത സംരംഭമാണ് പ്രദേശത്തെ ഖനിയായ സമാര്‍കോ. ഇതില്‍നിന്നുള്ള മലിന ജലം കെട്ടിക്കിടന്ന ഡാമാണ് രാത്രിയോടെ തകര്‍ന്നത്. രണ്ടു പേരുടെ മരണം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഖനിക്കമ്പനി പുറത്തുവിട്ടിട്ടില്ല. രാത്രി നടന്ന ദുരന്തമായതിനാല്‍ ദുരന്തത്തിന്‍െറ വ്യാപ്തി തിട്ടപ്പെടുത്തി വരികയാണെന്ന് കമ്പനി വക്താവ് പറഞ്ഞു.
ഖനിക്കമ്പനിക്കുവേണ്ടി ജോലിചെയ്യുന്നവരാണ് ഗ്രാമവാസികളിലേറെയും.
രക്ഷാപ്രവര്‍ത്തനത്തിന് ദൗത്യസംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെങ്കിലും ചെളിയില്‍ പുതഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലത്തെിപ്പെടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ട്രാക്ടര്‍ ഉപയോഗിച്ച് താല്‍ക്കാലിക റോഡ് നിര്‍മിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.