പൊതുപദവികള്‍ വഹിക്കാന്‍ ഹിലരി യോഗ്യയല്ളെന്ന് ട്രംപ്

വാഷിങ്ടണ്‍:  ഹിലരി ക്ളിന്‍റണെതിരെ അഴിമതി ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ് . കഴിവും പദവിയും ഹിലരി സ്വകാര്യലാഭത്തിനായി ദുരുപയോഗപ്പെടുത്തി എന്നാണ് ട്രംപിന്‍െറ പ്രധാന ആരോപണം. ഹിലരി പ്രതിഫലം കൈപ്പറ്റി അഴിമതിക്ക് കൂട്ടു നിന്നു. ഓരോ ദിവസം കഴിയും തോറും കൂടുതല്‍ തെളിവുകള്‍ പുറത്തു വരികയാണ്.  ജനാധിപത്യത്തിനേറ്റ കളങ്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യതാല്‍പര്യങ്ങള്‍ സ്വകാവര്യ ലാഭത്തിനായി ഉപയോഗിച്ച ഒരാളെ പ്രസിഡന്‍റായി തെരഞ്ഞെടുക്കാനാവില്ല. ക്ളിന്‍റന്‍െറ ഇ മെയിലുകളെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍  തെളിവുകളുടെ തുടക്കം മാത്രമാണ്. ഇവ പരിശോധിച്ചാല്‍ ക്ളിന്‍റണ്‍ ഫൗണ്ടേഷനും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റും ഒന്നായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് മനസിലാക്കാമെന്നും ട്രംപ് ആരോപിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.