യു.എസില്‍ ഡ്രംപിനെ പിന്തള്ളി ടെഡ് ക്രൂസ്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തള്ളി  ടെഡ് ക്രൂസിനു വിജയം. അയോവയിലെ  തെരഞ്ഞെടുപ്പില്‍ ടെക്സാസ് സെനറ്ററായ ടെഡ് ക്രൂസാണ് ട്രംപിനെ തോല്‍പിച്ചത്. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികളില്‍ വിജയ സാധ്യത കല്‍പിക്കപ്പെട്ടിരുന്നയാളായ ട്രംപ് വോട്ടിങില്‍ മുന്നിട്ട് നില്‍ക്കുകയായിരുന്നുവെങ്കിലും അവസാന ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഈ വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഇലക്ഷനിലെ ആദ്യ തെരെഞ്ഞെടുപ്പാണ് അയോവയില്‍ നടന്നത്.

 അതേസമയം, ഫ്ളോറിഡ സെനറ്റര്‍ മാര്‍കോ റൂബിയോ പ്രതീക്ഷിച്ചതിലും മുന്നേറി മൂന്നാമതത്തെുകയും ചെയ്തു. തെരെഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന അഭിപ്രായ സര്‍വേകളില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടികളില്‍ ടെഡ് ക്രൂസിനെക്കാള്‍ അഞ്ചു പോയിന്‍റ് മുന്നിലായിരുന്നു ട്രംപ്. ഇരു പാര്‍ട്ടി സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് പാര്‍ട്ടികളൂടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥികളെയും തെരെഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുക.

നാലു ഘട്ടങ്ങളിലായി നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരെഞ്ഞെടുപ്പിന്‍െറ ആദ്യ പടിയാണത്. 2008ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഒബാമയായിരുന്നു അയോവയില്‍ മുന്നില്‍ നിന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കിടയില്‍ നടക്കുന്ന തെരെഞ്ഞെടുപ്പിലും കടുത്ത മത്സരമാണ് നടക്കുന്നത്. 85 ശതമാനം ഫലം പുറത്തുവന്നപ്പോള്‍  ഹിലരി ക്ളിന്‍റനേക്കാള്‍ ഒരു ശതമാനം മാത്രം പിന്നിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തന്നെ ബെര്‍നി സാന്‍േറഴ്സണ്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.