വെനിസ്വേലയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ

വെനിസ്വേല: രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വെനിസ്വേല പ്രസിഡന്‍റ് നികളസ് മദൂറോ 60 ദിവസത്തെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പുതിയ ഉത്തരവിലൂടെ വ്യവസായ ഉല്‍പാദനവും കറന്‍സി ഇടപാടുകളും ഭരണകൂട നിയന്ത്രണത്തിലാകും. കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ച കീഴ്പോട്ടായിരുന്നു.
ലോകത്തിലെ വലിയ എണ്ണശേഖരമുള്ള രാജ്യം ക്രൂഡോയില്‍ വില തകര്‍ച്ച കാരണം 18 മാസം കൊണ്ട് വരുമാനത്തില്‍ 60 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.