കാലിഫോര്‍ണിയ വെടിവെപ്പ്: തോക്കുധാരിയുടെ ഫോണ്‍ ‘അണ്‍ലോക്’ ചെയ്യാന്‍ ആപ്പ്ള്‍ തയാറായില്ല

വാഷിങ്ടണ്‍: കാലിഫോര്‍ണിയ വെടിവെപ്പുകേസിലെ പ്രതി റിസ്വാന്‍ ഫാറൂഖിന്‍െറ ഐഫോണിന്‍െറ പൂട്ടുതുറക്കാന്‍ ആപ്പ്ള്‍ കമ്പനി വിസമ്മതിച്ചു. എഫ്.ബി.ഐ അന്വേഷണത്തിന്‍െറ ഭാഗമായി വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഫോണിന്‍െറ ലോക് നീക്കാന്‍ അമേരിക്കന്‍ കോടതി ഉത്തരവിട്ടത്. ഉത്തരവ് നിരാകരിച്ച ആപ്പ്ള്‍ അധികൃതര്‍ കോടതിയുടേത് തെറ്റായ കീഴ്വഴക്കമാണെന്ന് ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ സുരക്ഷക്ക് ഭീഷണിയാണിതെന്ന് ആപ്പ്ള്‍ കമ്പനി ചീഫ് എക്സിക്യൂട്ടിവ് ടിം കുക്ക് വ്യക്തമാക്കി.
ആപ്പ്ള്‍ 2014ല്‍ പുറത്തിറക്കിയ  ഐഫോണില്‍ സന്ദേശങ്ങളും ഫോട്ടോകളും മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്തവിധമാണ് ക്രമീകരിച്ചിട്ടുള്ളത്. ഫോണ്‍ ലോക് ആയാല്‍ ഉപയോഗിക്കുന്നയാളുടെ പാസ്വേഡ് ഉപയോഗിച്ചേ ഡാറ്റ കണ്ടത്തൊന്‍ പറ്റൂ. 10 തവണ പാസ്വേഡ് തെറ്റായി അടിച്ചാല്‍ ഡാറ്റകള്‍ നഷ്ടമാകും. എഡ്വേഡ് സ്നോഡന്‍െറ വെളിപ്പെടുത്തലിനു ശേഷം ആപ്പിള്‍, ഗൂഗ്ള്‍ കമ്പനികള്‍ ഉല്‍പ്പന്നങ്ങളില്‍ രഹസ്യകോഡുകള്‍ ഉപയോഗിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.