ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റ് നെല്ളെ ഹാര്‍പര്‍ ലീ അന്തരിച്ചു. 89 വയസ്സായിരുന്നു. വംശീയതയെ പ്രതിപാദ്യമാക്കി നെല്ളെ ഹാര്‍പര്‍ ലീ രചിച്ച ‘ടു കില്‍ എ മോക്കിങ് ബേഡ്’ 1961ല്‍ പുലിറ്റ്സര്‍ പുരസ്കാരം നേടിയിരുന്നു. നിരവധി ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകം മൂന്നു കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. 1960ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍െറ രണ്ടാം ഭാഗമായ ‘ഗോ സെറ്റ് എ വാച്ച്മാന്‍’ 2015ലാണ് പുറത്തിറങ്ങിയത്. 1926 ഏപ്രില്‍ 28ന് അലബാമയിലെ മോണ്‍റിവില്ലയിലാണ് നെല്ളെ ജനിച്ചത്.
അലബാമ സര്‍വകലാശാലയിലെ പഠനത്തിനുശേഷം 1949ല്‍ ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റിയ അവര്‍ എയര്‍ലൈന്‍ റിസര്‍വേഷന്‍ ക്ളര്‍ക്കായിരിക്കെയാണ് ‘ടു കില്‍ എ മോക്കിങ് ബേഡ്’ രചിച്ചത്. ഇതിന്‍െറ ചലച്ചിത്ര രൂപവും ഹിറ്റായിരുന്നു. 2007ല്‍ പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് വിശ്രമജീവിതത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.