വാഷിങ്ടണ്‍: സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിന് ഏതാനും നാളുകള്‍മാത്രം അവശേഷിക്കേ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വാക്പോര് മുറുകുന്നു. പാര്‍ട്ടിയുടെ പ്രധാനി ഡൊണാള്‍ഡ് ട്രംപിനെതിരെയാണ് മറ്റു സ്ഥാനാര്‍ഥികളുടെ നീക്കം. സ്റ്റേറ്റ് ഓഫ് ദ യൂനിയന്‍ പ്രഭാഷണത്തില്‍ ഒബാമയുടെ പരോക്ഷ വിമര്‍ശത്തിനിരയായ ട്രംപിനെതിരെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖയും സൗത് കരോലൈന ഗവര്‍ണറുമായ നിക്കി ഹാലെയാണ് രംഗത്തുവന്നത്. ‘പ്രകോപനപരമായ ഘട്ടങ്ങളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പിന്നാലെ പോകാന്‍ പ്രേരണയുണ്ടാകാം. എന്നാല്‍, അത്തരം പ്രകോപനങ്ങളെ തടയുകയാണ് വേണ്ടതെന്ന് ഇന്ത്യന്‍ ദമ്പതികളുടെ മകള്‍ കൂടിയായ ഹാലെ പറഞ്ഞു. പ്രതികരണങ്ങളില്‍നിന്നും തന്ത്രപൂര്‍വം ഒഴിഞ്ഞുമാറിയ ട്രംപ്, അവര്‍ നല്ല സ്ത്രീയാണെന്നും എന്നാല്‍, അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള അവരുടെ നിലപാട് ദുര്‍ബലമാണെന്നും ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രസിഡന്‍റ് സ്ഥാനാര്‍ഥികളുടെ ഈ വര്‍ഷത്തെ ആദ്യ സംവാദം വ്യാഴാഴ്ച അമേരിക്കന്‍ സമയം ഒമ്പത് മണിക്ക് ആരംഭിച്ചു. ഹാലെയെ കൂടാതെ മറ്റു ആറുപേരും ട്രംപിനെതിരില്‍ സംവാദത്തില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.