ബ്രസീല്‍ പ്രസിഡന്‍റിന് വീണ്ടും ഇംപീച്മെന്‍റ് ഭീഷണി

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫിന് വീണ്ടും ഇംപീച്ച്മെന്‍റ് ഭീഷണി. സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചും നീതിന്യായ സംവിധാനങ്ങളെ തടസ്സപ്പെടുത്തിയെന്നും കാണിച്ച് ബ്രസീലിയന്‍ ബാര്‍ അസോസിയേഷനാണ് പാര്‍ലമെന്‍റ് സ്പീക്കര്‍ക്ക് ഇംപീച്മെന്‍റിന് കത്ത് നല്‍കിയത്. ഭരണകക്ഷിയായ ബ്രസീലിയന്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് പാര്‍ട്ടിയുടെ (പി.എം.ഡി.ബി) പാര്‍ലമെന്‍റ് അംഗവും ടൂറിസം മന്ത്രിയുമായ ഹെന്‍റിക് ആല്‍വേസ് രാജിവെച്ചതിന്‍െറ തൊട്ടുടനെയാണ് ബാര്‍ അസോസിയേഷന്‍െറ നടപടി. മന്ത്രിയുടെ രാജി സര്‍ക്കാറിന്‍െറ ഭാവിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ബ്രസീലിലെ ഏറ്റവും വലിയ പാര്‍ട്ടിയായ പി.എം.ഡി.ബി സഖ്യം ഉപേക്ഷിച്ച് പ്രതിപക്ഷത്തേക്ക് മാറുമെന്ന് റിപ്പോര്‍ട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.