ചൊവ്വ ജീവയോഗ്യമെന്നതിന് പുതിയ തെളിവ്

ന്യൂയോര്‍ക്: ചുവന്ന ഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വ ജീവയോഗ്യമെന്നതിന് പുതിയ തെളിവ്. കാലങ്ങള്‍ക്ക് മുമ്പ്, ചൊവ്വയെ ജീവയോഗ്യമാക്കുന്നതിന് സാഹചര്യമൊരുക്കിയ രണ്ട് ഭീമന്‍ ഉല്‍ക്കാപതനങ്ങളുടെ തെളിവുകള്‍ നാസയിലെ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചു. ഏതാണ്ട് 3.4 ബില്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ആദ്യ ഉല്‍ക്കാപതനമുണ്ടായത്. പത്ത് ലക്ഷം വര്‍ഷത്തിനുശേഷം അടുത്ത ഉല്‍ക്കയും പതിച്ചു. ഇവ സൃഷ്ടിച്ച വലിയ ജലസൂനാമിയാണ് ചൊവ്വയില്‍ ജീവയോഗ്യ സാഹചര്യമൊരുക്കിയതെന്ന് പ്രമുഖ ഗവേഷകനായ ആല്‍ബെര്‍ട്ടോ ഫെയ്റെന്‍ പറഞ്ഞു. സയന്‍റിഫിക് റിപ്പോര്‍ട്ട് എന്ന ജേണലില്‍ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.