വെനിസ്വേലയില്‍ കൂറ്റൻ റാലിയുമായി പ്രതിപക്ഷം

കാരകസ്: പ്രസിഡന്‍റ് നിക്കോളാസ് മദുറോയെ തല്‍സ്ഥാനത്ത് നിന്ന് നീക്കുന്നതില്‍ ‍ഹിതപരിശോധന നടത്തമെന്നാവശ്യപ്പെട്ട് വെനിസ്വേലയില്‍ പ്രതിപക്ഷ പ്രതിഷേധം. ആയിരകണക്കിനാളുകള്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. വിവിധയിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ സര്‍ക്കാര്‍ അനുകൂലികളും മാര്‍ച്ച് നടത്തി.

പ്രസിഡന്‍റ് നിക്കോളാസ് മദുറോയെ താഴെയിറക്കാന്‍ ഹിതപരിശോധന നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുന്ന നിലപാടുകളുമായി മുന്നോട്ട് പോകുകയാണ് പ്രസിഡന്റെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മദുറോയുടെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം രാജ്യത്ത് പട്ടിണിയും കുറ്റകൃത്യവും അഴിമതിയും വര്‍ധിച്ച് വരികയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷ മാര്‍ച്ചിനെ നേരിടാന്‍ മദുറോ അനുകൂലികളും മാര്‍ച്ച് നടത്തി. റാലിയെ മദുറോ അഭിസംബോധന ചെയ്തു. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ പിടിയിലായതായി അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെതിരായ പ്രതിഷേധം ആസൂത്രണം ചെയ്തുവെന്നാരോപിച്ച് ഈ ആഴ്ച നിരവധി പേരാണ് പൊലീസിന്റെ പിടിയിലായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.