ന്യൂയോര്‍ക്: അമേരിക്കയില്‍ ശിരോവസ്ത്രം ധരിച്ച സ്ത്രീയെ അജ്ഞാതന്‍ ക്രൂരമായി കുത്തിക്കൊന്നു. ന്യൂയോര്‍ക്കില്‍ ബുധനാഴ്ച രാത്രി പലചരക്ക് കട അടച്ചശേഷം ഭര്‍ത്താവ് ഷംസുല്‍ അലാം ഖാനൊപ്പം വീട്ടിലേക്ക് പോകവെയാണ് നസ്മ ഖനാം എന്ന 60കാരിക്ക് കുത്തേറ്റത്. രാത്രി 9.15 ഓടെയായിരുന്നു സംഭവം. നസ്മയെ അടിച്ചു വീഴ്ത്തിയ ശേഷം അജ്ഞാതന്‍ ആക്രമിക്കുകയായിരുന്നു എന്നാണ് ന്യൂയോര്‍ക് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തത്. നാല് ഇഞ്ച് നീളമുള്ള കത്തികൊണ്ട് നസ്മയുടെ നെഞ്ചില്‍ അക്രമി കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നസ്മയെ ഭര്‍ത്താവ് ഉടന്‍ അടുത്തുള്ള ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍ സ്കൂള്‍ അധ്യാപികയായിരുന്ന നസ്മ മൂന്ന് കുട്ടികളുടെ മാതാവാണ്. ബംഗ്ളാദേശ് വംശജരായ ഇരുവരും 2009ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ആഴ്ചകള്‍ക്കുമുമ്പ് ബംഗ്ളാദേശി വംശജനായ മുസ്ലിം പുരോഹിതനും സഹായിയും അജ്ഞാതന്‍െറ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. തെരുവിലെ കാമറയില്‍ ഒരാള്‍ ഓടുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും ന്യൂയോര്‍ക് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.