വാഷിങ്ടൺ: കുടിയേറ്റ തട്ടിപ്പ് കണ്ടെത്താൻ യു.എസ് സർക്കാർ നടത്തുന്ന വ്യാജ സർവകലാശാലയിൽ പ്രവേശനം നേടിയ 90 വി ദേശ വിദ്യാർഥികളെ യു.എസ്. ഫെഡറൽ ലോ എൻേഫാഴ്സ്മെൻറ് അറസ്റ്റ് ചെയ്തു. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യയിൽ നിന് നുള്ളവരാണ്. ഇവരിൽ പലരും ഇന്ത്യയിലെ യു.എസ് എംബസി അനുവദിച്ച അംഗീകൃത വിസ ഉപയോഗിച്ച് നിയമപരമായാണ് യു.എസിലെത് തിയത്.
ഡെട്രോയ്റ്റ് മെട്രോപൊളിറ്റൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഫാർമിങ്ടൺ എന്ന വ്യാജ സർവകലാശാലയിൽ പ് രവേശനം നേടിയ 161 വിദ്യാർഥികളെ ഐ.സി.ഇ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. ഇത് കൂടാതെയാണ് 90 പേർ വീണ്ടും അറസ്റ്റിലാവുന്നത്. ഇതേതുടർന്ന് ഐ.സി.ഇ പിരിച്ചു വിടുക(abolishICE) എന്ന് ഹാഷ് ടാഗ് പ്രതിഷേധം ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.
ഇൗ സർവകലാശാല മാർച്ചിൽ അടച്ചു പൂട്ടുമ്പോൾ അവിടെ 600 വിദ്യാർഥികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻറ്(ഐ.സി.ഇ) ഇതുവരെ 250ലേറെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 80 ശതമാനത്തോളം വിദ്യാർഥികളേയും സ്വമേധയാ വിട്ടയച്ചിരുന്നു. ബാക്കി 20 ശതമാനം വിദ്യാർഥികളിൽ പകുതി പേർക്ക് യു.എസിൽ നിന്ന് നീക്കം ചെയ്തതായുള്ള ഉത്തരവ് ലഭിച്ചിട്ടുണ്ട്.
പ്രവേശനം നേടിയത് വ്യാജ സർവകലാശാലയിലാണെന്നും അവിടെ ക്ലാസുകളില്ലെന്നും വിദ്യാർഥികൾക്ക് അറിയാമെന്ന് ഫെഡറൽ പ്രോസിക്യുട്ടർ അവകാശപ്പെട്ടു. അതേസമയം, വിദ്യാർഥികളെ അറസ്റ്റ് ചെയ്ത നീക്കം ക്രൂരവും ഞെട്ടിക്കുന്നതുമാണെന്ന് െസനറ്ററും ഡെമോക്രാറ്റിക്കിെൻറ പ്രസിഡൻറ് സ്ഥാനാർഥിയുമായ എലിസബത്ത് വാറൻ ട്വിറ്ററിൽ അഭിപ്രായപ്പെട്ടു.
‘‘ഉയർന്ന നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസം യു.എസ് വാഗ്ദാനം ചെയ്യുമെന്ന് ഈ വിദ്യാർഥികൾ വെറുതെ സ്വപ്നം കണ്ടു. എന്നാൽ അവരെ തിരിച്ചയക്കാൻ വേണ്ടി െഎ.സി.ഇ വിദ്യാർഥികളെ കബളിപ്പിക്കുകയും കെണിയിൽ പെടുത്തുകയും ചെയ്തു.’’ -വാറൻ ട്വീറ്റ് ചെയ്തു.
എട്ട് റിക്രൂട്ടർമാർക്കെതിരെ ഐ.സി.ഇ കുറ്റപത്രം സമർപ്പിച്ചു. ഇതിൽ ഏഴ് പേർ കുറ്റം സമ്മതിച്ചു. എട്ട് റിക്രൂട്ടർമാർക്കെതിരെ വിസ തട്ടിപ്പിനുള്ള ഗൂഢാേലാചനക്കാണ് കേസെടുത്തിരിക്കുന്നത്. ബിരുദ കോഴ്സിന് മൂന്ന് മാസത്തേക്ക് 2500 യു.എസ് ഡോളർ വ്യാജ സർവകലാശാല വിദ്യാർഥികളിൽ നിന്ന് ഈടാക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.