വാഷിങ്ടൺ: കുഞ്ഞിെൻറ പേരിനൊടുവിൽ 'അല്ലാഹു' എന്ന് ചേർക്കുന്നതിനെതിരെ യു.എസിലെ ജോർജിയ കോടതിയിൽ പൗരാവകാശ സംഘടന രംഗത്ത്. എലിസബത്ത് ഹാൻഡി-ബിലാൽ വാക്ക് ദമ്പതികളുടെ 22 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിെൻറ പേരിനെച്ചൊല്ലിയാണ് തർക്കം.
സലൈക േഗ്രസ്ഫുൾ ലോറൈൻ അല്ലാഹ് എന്നാണ് കുട്ടിക്ക് മാതാപിതാക്കൾ പേരിട്ടത്. എന്നാൽ, ജോർജിയയിലെ നിയമമനുസരിച്ച് കുഞ്ഞിെൻറ അവസാന പേര് ഹാൻഡി എന്നോ വാക്ക് എന്നോ അല്ലെങ്കിൽ രണ്ടുംകൂടി ചേർന്നതോ ആയിരിക്കണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്രെ.
ഇൗ മാസം 23നാണ് ഇതുസംബന്ധിച്ച് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയെൻറ േജാർജിയൻ ശാഖ കേസ് നൽകിയത്. മഹത്തരമെന്നതിനാലാണ് തങ്ങൾ കുഞ്ഞിെൻറ പേരിൽ അല്ലാഹു എന്ന് ചാർത്തിയതെന്നും അല്ലാതെ മതപരമായിട്ടല്ലെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.