വാഷിങ്ടൺ: ചരിത്രത്തിലാദ്യമായി യു.എസിൽ സിഖ്-അമേരിക്കൻ വൈമാനികന് ജോലിക്കിടെ തലപ്പാവ് ധരിക്കാൻ അനുമതി. വൈമാനികനായ ഹർപ്രീതിന്ദർ സിങ് ബജ്വക്കാണ് തലപ്പാവ് ധരിക്കാൻ അനുമതി ലഭിച്ചത്. സിഖ് അമേരിക്കൻ വെറ്ററൻസ് അലയൻസ്, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ എന്നിവയുടെ ഇടപെടലാണ് ബജ്‌വയ്ക്കു തുണയായത്.
തീരുമാനത്തിൽ യു.എസിലെ ഇന്ത്യൻ വംശജർ സന്തുഷ്ടി പ്രകടിപ്പിച്ചു. വാഷിങ്ടനിലെ മക്‌കോർഡ് വ്യോമസേനാ താവളത്തിൽ ഇപ്പോൾ ക്രൂ ചീഫായ ബജ്‌വ 2017 ലാണ് വ്യോമസേനയിൽ ചേർന്നത്. വസ്ത്രധാരണം അടക്കമുള്ള കാര്യങ്ങളിൽ വ്യോമസേനയിൽ കർശന നിയമങ്ങളാണ് ഇപ്പോഴുമുള്ളത്. എന്നാൽ നീളമുള്ള മുടി, താടിമീശ, തലപ്പാവ് എന്നിവ കരസേനയിൽ 2016 ൽ തന്നെ അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.