വാഷിങ്ടണ്‍: തനിക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ലൈംഗികാരോപണങ്ങളെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ മെനഞ്ഞ ഗൂഢാലോചനയുടെ ഇരയാണ് താനെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും നിരപരാധിയാണെന്നുമാണ് ട്രംപിന്‍െറ വാദം.
ആരോപണങ്ങള്‍ അസംബന്ധവും പരിഹാസ്യവും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമാണ്. നമ്മുടെ രാജ്യത്തെ കോര്‍പറേറ്റ് മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് മാധ്യമപ്രവര്‍ത്തനമല്ളെന്ന് വ്യക്തമായിരിക്കുന്നു. അവര്‍ക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട്. അവരുടെ രാഷ്ട്രീയ അജണ്ട ജനങ്ങളു ടെ നന്മക്കല്ല്ള, ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ഹിലരി ക്ളിന്‍റനും വേണ്ടിയാണെന്നും ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ് ആരോപിച്ചു.
മാധ്യമങ്ങളാണ് ഹിലരിയുടെ വജ്രായുധം. 33,000 ഇ-മെയിലുകള്‍ നശിപ്പിച്ച ഹിലരി ക്രിമിനലാണ്. ഡെമോക്രാറ്റുകളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെ ബലാത്സംഗക്കാരായും ലൈംഗികഭ്രാന്തന്മാരായും കുടിയേറ്റവിരുദ്ധരായും ചിത്രീകരിച്ച് ധാര്‍മികമായി തകര്‍ക്കുന്നു. ഇവിടെയും സംഭവിച്ചത് അതാണ്. ഹിലരിക്കും അത് കൃത്യമായി അറിയാം.
എന്തു വിലകൊടുത്തും ഹിലരി ക്ളിന്‍റനെ പ്രസിഡന്‍റാക്കണം. അവരെ സംബന്ധിച്ച് അതൊരു യുദ്ധമാണ്. അത് മറികടക്കാനുള്ള പോരാട്ടമാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെത്. ഇവിടെ നിങ്ങള്‍ എന്നെ വിശ്വസിക്കണം. നമ്മുടെ രാജ്യത്തെ രക്ഷിക്കാനുള്ള അവസാന അവസരമാണ് നവംബര്‍ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപ് സ്ത്രീകളുടെ അന്തസ്സ് കളങ്കപ്പെടുത്തിയെന്ന് മിഷേല്‍
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശവുമായി പ്രഥമ വനിത മിഷേല്‍ ഒബാമ. സ്ത്രീകളുടെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണ് ട്രംപിന്‍െറ പ്രസ്താവനകള്‍. ഡൊണാള്‍ഡ് ട്രംപ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി പൊങ്ങച്ചം പറയുന്നത് നാം കേട്ടു.
പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ഒരാള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമെന്ന് എനിക്ക് സങ്കല്‍പിക്കാന്‍പോലും കഴിയുന്നില്ല. ഈ വെളിപ്പെടുത്തല്‍ തന്നെ ഞെട്ടിച്ചതായും മിഷേല്‍ പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ളെന്നും ട്രംപിനെതിരായ ആരോപണങ്ങള്‍ അവഗണിച്ചുതള്ളാന്‍ കഴിയുന്ന ഒന്നല്ളെന്നും മിഷേല്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.