ന്യൂയോർക്: ഇന്ത്യയിൽ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ബാബ സാഹിബ് അംബേദ്കറുടെ 127ാം ജന്മദിനാഘോഷ വേളയിൽ യു.എന്നിൽ പ്രതിഷേധവുമായി സിഖുകാർ. യു.എന്നിൽ ഇന്ത്യയുടെ സുസ്ഥിര ദൗത്യസംഘം നടത്തിയ പരിപാടിയിലായിരുന്നു പ്രതിഷേധം.
യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സയ്യിദ് അക്ബറുദ്ദീൻ ചടങ്ങിൽ പ്രസംഗിക്കുമ്പോൾ 15 പേരടങ്ങുന്ന സിഖുകാർ തലപ്പാവിൽ കറുത്ത ബാൻഡ് ധരിച്ച് പ്രതിഷേധവുമായി കോൺഫറൻസ് ഹാളിൽ ഇരുന്നു. ‘ന്യൂനപക്ഷങ്ങൾ ഭീഷണിയിൽ’, ‘മറക്കരുത് 84’ എന്നിങ്ങനെ എഴുതിയ ബാനറുകളും ബാബരി മസ്ജിദ്, അമൃത്സറിലെ സുവർണ ക്ഷേത്രം എന്നിവയുടെ ചിത്രങ്ങളും പ്രതിഷേധക്കാർ കൈയിലേന്തിയിരുന്നു.
പ്രസംഗം തടസ്സപ്പെടുത്താതെ നിശ്ശബ്ദമായി ആളുകൾ കാണുന്ന വിധത്തിൽ പോസ്റ്ററുകൾ ഉയർത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. ശിരോമണി അകാലിദൾ അമൃത്സർ യു.എസ്.എ, യൂത്ത് അകാലിദൾ അമൃത്സർ യു.എസ്.എ എന്നിവയുടെ പ്രവർത്തകരായിരുന്നു പ്രതിഷേധം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.