വാഷിങ്ടൺ: അൻറാർട്ടിക്കയിലെ റോസ് മഞ്ഞുപാളിയിൽനിന്നു വേർപെട്ട് 18 വർഷം മുമ്പ് ഒഴുകാൻ തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല അടുത്തുതന്നെ ഉരുകിത്തീർന്ന് അതിെൻറ പ്രയാണത്തിന് അന്ത്യം കുറിക്കുമെന്ന് നാസ അറിയിച്ചു.
2000 മാർച്ചിൽ വേർപെടുേമ്പാൾ ബി-15 മഞ്ഞുപാളിക്ക് 296 കിലോമീറ്റർ നീളവും 37 കിലോമീറ്റർ വീതിയുമുണ്ടായിരുന്നു. പിന്നീടത് വേർപെട്ട് ചെറിയ കഷണങ്ങളാവുകയും ക്രമേണ ഉരുകത്തീരാൻ തുടങ്ങുകയുമായിരുന്നു. യു.എസ് നാഷനൽ െഎസ് സെൻററിെൻറ നിരീക്ഷണത്തിൽ ഉൾപ്പെടാൻ കുറഞ്ഞത് 37 കിലോമീറ്റർ നീളം വേണം.
കഴിഞ്ഞമാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് യാത്രക്കാർ എടുത്ത ചിത്രത്തിൽ ബി-17 ഇസെഡ് പാളിക്ക് 18 കിലോമീറ്റർ നീളവും ഒമ്പതു കിലോ മീറ്റർ വീതിയും മാത്രമാണുള്ളത്. പാളിയുടെ ഒത്തനടുവിൽ ഒരു വിള്ളൽ രൂപപ്പെടുകയും ചെറിയ പാളികളായി അടർന്ന് മാറുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ നിരീക്ഷിക്കാൻ സാധിക്കുന്ന വലുപ്പത്തിലാണെങ്കിലും പാളികൾ വേർപെട്ടുപോകുന്നത് ഇതിന് തടസ്സം സൃഷ്ടിക്കുമെന്ന് നാസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.