സാവോപോളോ: ജയിൽശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന മുൻ പ്രസിഡൻറ് ലൂല ഡ സിൽവയുടെ അപേക്ഷ ബ്രസീൽ സുപ്രീംകോടതി തള്ളി. അഴിമതിക്കേസിൽ 12 വർഷത്തെ തടവുശിക്ഷയാണ് ലൂലക്കെതിരെ വിധിച്ചത്. ഇതോടെ ഒക്ടോബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന ലൂലയുടെ മോഹങ്ങൾക്ക് മങ്ങലേറ്റു. രാജ്യത്തെ ഏറ്റവും ജനപിന്തുണയുള്ള നേതാവായിരുന്നു ലൂല. രണ്ടുകോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാൻ അദ്ദേഹം പ്രയത്നിച്ചു. 2010ലാണ് അദ്ദേഹം അധികാരമൊഴിഞ്ഞത്.
താൻ നിരപരാധിയാണെന്നും രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണ് തനിക്കെതിരായ കേസുകളെന്നും ലൂല പറഞ്ഞു. ജനാധിപത്യത്തിനും ബ്രസീലിനും കരിദിനമെന്നാണ് വിധി പുറത്തുവന്നയുടൻ ലൂലയുടെ വർക്കേഴ്സ് പാർട്ടി പ്രതികരിച്ചത്.
2018ലെ തെരഞ്ഞെടുപ്പിൽ ലൂലക്ക് വിജയസാധ്യതയുള്ളതായി പ്രവചനമുണ്ടായിരുന്നു. ബ്രസീലിലെ പൊതുമേഖല എണ്ണക്കമ്പനിയായ പെട്രോബ്രാസിെൻറ നിർമാണ പ്രവർത്തനങ്ങൾക്കായി ഒ.എ.എസ് എന്ന സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിക്ക് കരാർ നൽകിയതിന് കൈക്കൂലി വാങ്ങിയെന്നാണ് ലൂലക്കെതിരായ ആരോപണം. കേസിൽ ലൂലയെ ഒമ്പതരവർഷം ശിക്ഷിച്ചുെകാണ്ട് ഉത്തരവിട്ട 2017ലെ കീഴ്കോടതി വിധിയാണ് ഇപ്പോൾ അപ്പീൽ കോടതി ശരിവെച്ചിരിക്കുന്നത്. ശിക്ഷ 12 വർഷമായി വർധിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.