?????????? ????? ??? ?????????????? ?????????????? ???????????? ????? ?????????

പൗരത്വ ഭേദഗതി നിയമം: അമേരിക്കയിൽ ഇന്ത്യക്കാരുടെ പ്രതിഷേധം

മിയാമി: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്​റ്ററിനും എതിരെ മിയാമിയിലെ ടോർച് ഓഫ് ഫ്രൻഡ്​ഷിപ്പി ൽ മലയാളികളടക്കം ഇന്ത്യക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധം. പ്രക്ഷോഭകർക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കേരളം, തെലങ്കാന, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, പഞ്ചാബ്, ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്​താണ്​​ നിരവധി പേർ പ്രതിഷേധത്തിൽ അണിചേർന്നത്​.

അമേരിക്കൻ വംശജരും കുടുംബങ്ങളും ക്യൂബൻ പൗരന്മാരും പ്രതിഷേധത്തി​​െൻറ കാരണങ്ങൾ ആരാഞ്ഞ ശേഷം പരിപാടിയിൽ പങ്കാളികളായി. അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തെ തുടർന്ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ഫ്ലോറിഡ ഹൗസ് ഓഫ് റെപ്രസ​േൻററ്റീവ്​സിലേക്ക്​ മത്സരിക്കുന്ന സ്ഥാനാർഥി സാജൻ കുര്യനും തെക്കൻ ഫ്ലോറിഡയിലെ സാമൂഹിക പ്രതിനിധികളും സംസാരിച്ചു.

കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ, മുതിർന്നവർ, വിദ്യാർഥികൾ എന്നിവർക്ക് നേരെ പൊലീസ് അഴിച്ചു വിടുന്ന അക്രമങ്ങൾ അവസാനിപ്പിക്കണം. വിവേചനപരവും ഭരണഘടനക്ക് വിരുദ്ധവുമായ നിയമത്തെ ഇന്ത്യൻ സർക്കാർ റദ്ദാക്കണം. ഇന്ത്യയുടെ ഭരണഘടനയും അതിൽ പരാമർശിച്ചിട്ടുള്ള മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും ആദർശങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പൊലീസ് അതിക്രമങ്ങളിൽ സ്വതന്ത്രമായ കോടതി അന്വേഷണം നടത്തണം. ജാമിയ മില്ലിയ സർവകലാശാലയുടെ വളപ്പിലേക്ക് അതിക്രമിച്ചു കയറാൻ ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും പൊലീസ് ആക്രമണത്തിൽ ഇരയായവർക്ക് ചികിത്സ ഉറപ്പ് വരുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Tags:    
News Summary - CAA NRC Protest in Miami America -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.