വാഷിങ്ടൺ: യു.എസ് വിമാനത്താവളത്തിൽ കാനഡയിലെ സിഖ് മന്ത്രി നവദീപ് ബെയ്ൻസിനോട് തലപ്പാവഴിക്കാൻ ആവശ്യപ്പെട്ടു. മെറ്റൽ ഡിറ്റക്ടർ വഴിയുള്ള സുരക്ഷ പരിശോധനകൾ പൂർത്തിയാക്കിയതിനു ശേഷമാണ് നിർദേശം. മിഷിഗണിലെ ഡെട്രോയ്റ്റ് വിമാനത്താവളത്തിൽ 2017 ഏപ്രിലിൽ ആണ് സംഭവം. ഫ്രഞ്ച് പത്രത്തിനു നൽകിയ അഭിമുഖത്തിൽ നവദീപ് ഇക്കാര്യം സൂചിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മിഷിഗണിലെ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ടൊറേൻറായിലേക്ക് മടങ്ങും വഴിയായിരുന്നു ഇത്. പതിവു സുരക്ഷ നടപടികൾ പൂർത്തിയാക്കിയ ശേഷം തലപ്പാവു ശ്രദ്ധയിൽപെട്ടതോടെ ഉദ്യോഗസ്ഥർ വീണ്ടും പരിശോധിക്കണമെന്ന് അറിയിക്കുകയായിരുന്നു. തലപ്പാവഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ എന്തിനു വേണ്ടിയെന്ന് നവദീപ് ചോദിച്ചു. തലപ്പാവു ധരിച്ച സിഖുകാർക്ക് കൂടുതൽ പരിശോധന വേണ്ട എന്ന രീതിയിൽ 2007ൽ സുരക്ഷ മാനദണ്ഡങ്ങളിൽ യു.എസ് മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കിടെ താൻ മന്ത്രിയാണെന്ന കാര്യം അപൂർവമായേ വെളിെപ്പടുത്താറുള്ളൂവെന്നും നവദീപ് വ്യക്തമാക്കി.
സംഭവം അറിഞ്ഞയുടൻ കനേഡിയൻ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് യു.എസ് വിദേശകാര്യ മന്ത്രിയെ വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് യു.എസ് ആഭ്യന്തര സെക്രട്ടറിയും ഗതാഗത വകുപ്പ് അധികൃതരും മാപ്പുപറഞ്ഞു. സംഭവം പരിശോധിക്കുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.