ബാഴ്സലോണ: കാറ്റലോണിയയിൽ വ്യാഴാഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് സർവേഫലം. ഒക്ടോബറിലെ ഹിതപരിശോധനയെതുടർന്ന് പ്രവിശ്യയുടെ ഭരണം പിടിച്ചെടുത്ത സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയ് ആണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
സ്വാതന്ത്ര്യവാദത്തെ അനുകൂലിക്കുന്ന കറ്റാലൻ റിപ്പബ്ലിക്കൻ ലെഫ്റ്റ് പാർട്ടിക്ക്(ഇ.ആർ.സി) നേരിയ മുൻതൂക്കം ലഭിക്കുമെന്നാണ് സൂചന. മുൻ വൈസ് പ്രസിഡൻറ് ഒറിയോൾ ജാൻക്വിറാസ് ആണ് കറ്റാലൻ മുൻ പ്രസിഡൻറ് കാർലസ് പുജെമോണ്ടിെൻറ മുഖ്യഎതിരാളി. വ്യാഴാഴ്ച രാവിലെ തുടങ്ങിയ വോെട്ടടുപ്പ് ഉച്ചയോടെ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.