മസ്​ഉൗദ്​ അസ്​ഹറിനെതിരായ പ്രമേയം ചൈന വീറ്റോ ചെയ്​തേക്കും

വാഷിങ്​ടൺ: മസ്​ഉൗദ്​ അസ്​ഹറിനെതിരായി യു.എൻ രക്ഷാസമിതിയിൽ കൊണ്ടു വരുന്ന പ്രമേയത്തെ ചൈന വീറ്റോ ചെയ്​തേക്കും . എല്ലാവരും അംഗീകരിക്കുന്ന പ്രമേയമാണ്​ യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിക്കേണ്ടതെന്നും ചൈന വ്യക്​തമാക്കി. പ്രശ്​ നം ശാശ്വതമായി പരിഹരിക്കുന്നതാവണം പ്രമേയമെന്നും ചൈന നിലപാടെടുത്തു.

യു.എൻ രക്ഷാസമിതിയിൽ ഉത്തരവാദിത്തമുള്ള സമീപനമായിരിക്കും സ്വീകരിക്കുകയെന്ന്​ ചൈനീസ്​ വിദേശകാര്യ മന്ത്രാലയ വക്​താവ്​ ലു കാങ്​ പറഞ്ഞു. നേരത്തെ ചൈനീസ്​ വിദേശകാര്യ സഹമന്ത്രി പാകിസ്​താനിലെത്തി പ്രധാനമന്ത്രി ഇംറാൻ ഖാനുമായും സൈനിക മേധാവി ഖമർ ജാവേദ്​ ബജ്​വയുമായി ചർച്ചകൾ നടത്തിയിരുന്നു.

മസ്​ഉൗദ്​ അസ്​ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാണ്​ ഇന്ത്യയുടെ ആവശ്യം. ഇന്ത്യയുടെ ആവശ്യത്തിന്​ അമേരിക്കയും രക്ഷാസമിതിയിലെ മറ്റംഗങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​​.

Tags:    
News Summary - China Hints At Blocking Move On Masood Azhar-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.