കെ.എൽ.എം എയർലൈൻസ് വിമാനം എമർജൻസി ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി -വിഡിയോ

ഓസ്​ലോ: കെ.എൽ.എം റോയൽ ഡച്ച് എയർലൈൻസിന്റെ വിമാനം എമർജൻസി ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി. നോർവേയുടെ തലസ്ഥാനമായ ഓസ്​ലോയിലെ ടോർപ് സാൻഡേഫോഡ് വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ്ങിനിടെയായിരുന്നു സംഭവം.

ബോയിങ്ങിന്റെ 737-800 വിമാനത്തിന് ഓസ്​ലോയിൽ നിന്നും ആംസ്റ്റർഡാമിലേക്ക് പോവുകയായിരുന്ന വിമാനത്തിന് ഹൈഡ്രോളിക് തകരാർ ഉണ്ടാവുകയായിരുന്നു. ടേക്ക് ഓഫിന് പിന്നാലെ തന്നെ തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് തെക്ക് ഓസ്​ലോക്ക് 110 കിലോ മീറ്റർ അകലെ വെച്ച് വിമാനത്താവളത്തിലേക്ക് തന്നെ തിരികെ പറക്കാൻ തീരുമാനിക്കുകയായിരുന്നു.

സുരക്ഷിതമായി വിമാനം റൺവേ തൊട്ടുവെങ്കിലും പിന്നീട് നിയന്ത്രണം നഷ്ടമായി. പിന്നീട് റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം ടാക്സിവേക്ക് സമീപമുള്ള പുല്ലിലാണ് നിന്നത്. എമർജൻസി സ്റ്റയർകേസ് ഉപയോഗിച്ചാണ് വിമാനത്തിനുള്ളിൽ നിന്നും യാത്രക്കാരെ പുറത്തെടുത്തത്.

അപകടത്തിൽ വിമാനത്തിന്റെ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ഇതുസംബന്ധിച്ച് കെ.എൽ.എം പ്രസ്താവന പുറത്തിറക്കിയിട്ടില്ല. അപകടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Tags:    
News Summary - Amsterdam-bound passenger jet skids off runway after emergency landing in Norway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.