വാഷിങ്ടൺ: ചൈനയിൽ നിന്നുള്ള ഗവേഷക വിദ്യാർഥികൾക്ക് പ്രഖ്യാപിത വിലക്കേർപ്പെടുത്തി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ചൈനയുടെ ലിബറേഷൻ ആർമിയുമായി ചേർന്ന് ഒരു സംഘം ഗവേഷക വിദ്യാർഥികൾ അമേരിക്കയുടെ സാങ്കേതികവിദ്യകളും ബൗദ്ധികസ്വത്തവകാശങ്ങളും കവർന്നെടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് നടപടി.
എഫ്-1, ജെ-1 വിസയിൽ എത്തുന്ന ചില വിദ്യാർഥികൾ അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, അമേരിക്കയുടേത് വംശീയമായ നടപടിയാണെന്ന് ചൈന ആരോപിച്ചു.
വ്യക്തമായ തെളിവില്ലാതെ എന്തിനെയും കുറ്റപ്പെടുത്തുന്ന ‘മെക്കാർത്തി’ കാലഘട്ടത്തെ അനുസ്മരിച്ചു കൊണ്ടായിരുന്നു ചൈനയുടെ പ്രതികരണം. അമേരിക്കൻ ജനതയിൽ അസഹിഷ്ണുത വളർത്തി ഇരു രാജ്യങ്ങളും തമ്മിൽ ശീതയുദ്ധത്തിനുള്ള നീക്കമാണ് യു.എസ് നടത്തുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്തമാവ് സാവോ ലിജിയാൻ പറഞ്ഞു. യു.എസിലെ ചൈനീസ് വിദ്യാർഥികളുടെ അവകാശങ്ങൾ ലംഘിക്കുന്നതിന് ഇത് ഇടവരുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സാംസ്കാരിക വിനിമയത്തിെൻറ ഭാഗമായി വിദേശ രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്െമൻറ് അനുവദിക്കുന്ന പഠന വിസയാണ് എഫ്-1. വിവിധ വിഷയങ്ങളിൽ യു.എസിൽ ഗവേഷണം നടത്തുന്നതിന് അവസരം നൽകുന്നതാണ് ജെ-1 വിസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.