മെഡലിൻ: കൊളംബിയൻ വിമാനാപകടത്തിന് തൊട്ടുമുമ്പ് ഇന്ധനം തീർന്നുവെന്നും പെെട്ടന്ന് നിലത്തിറക്കാൻ അനുവാദം തരണമെന്നും പൈലറ്റ് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത്. എന്നാൽ യന്ത്രത്തകരാറുമൂലം മറ്റൊരു വിമാനം റൺവേയെ സമീപിക്കുന്നതിനാൽ ഏഴു മിനുട്ടു കൂടി കാത്തിരിക്കാനാണ് കൺട്രോൾറൂമിൽനിന്നും പൈലറ്റിന് ലഭിച്ച മറുപടി. ചോർന്നു കിട്ടിയ ശബ്ദരേഖ കൊളബിയൻ മാധ്യമങ്ങളാണ് പുറത്തു വിട്ടത്.
ഇന്ധനമില്ലാത്തതിനാൽ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെന്നും 9000 അടി ഉയരത്തിലാണ് പറക്കുന്നതെന്നും പെെട്ടന്ന് നിലത്തിറക്കാൻ അനുവദിക്കണമെന്നും വീണ്ടും പൈലറ്റ് ആവശ്യെപ്പടുന്നതും ശബ്ദരേഖയിലുണ്ട്. കൺട്രോൾ റൂമിൽ നിന്നും പെൺ ശബ്ദമാണ് മറുപടി നൽകുന്നത്. സംഭവത്തിെൻറ ഗൗരവം മനസിലാക്കി യന്ത്രത്തകരാറുമൂലം നിലത്തിറക്കാൻ ശ്രമിക്കുന്ന വിമാനത്തിലെ പൈലറ്റിനോട് പദ്ധതി ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നു. നിശബ്ദമാകും മുമ്പ് ചാർേട്ടഡ് െജറ്റിെൻറ പൈലറ്റ് വിമാനം നിലത്തിറക്കാൻ അനുവദിക്കണമെന്ന് വീണ്ടും അേപക്ഷിക്കുന്നതും കേൾക്കാം.
എന്നാൽ അധികൃതർ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. അന്വേഷണം പൂർത്തിയാകാൻ മാസങ്ങൾ എടക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
നവംബർ 29നാണ് അപകടമുണ്ടായത്. ബ്രസീലിൽ നിന്ന് കൊളംബിയയിേലക്ക് പോവുകയായിരുന്ന ചാർേട്ടഡ് വിമാനത്തിൽ ബ്രസീൽ ക്ലബ് ഫുട്ബോൾ താരങ്ങളായിരുന്നു സഞ്ചരിച്ചത്. 77 യാത്രികരിൽ ആറുപേരാണ് രക്ഷപ്പെട്ടത്. അപകടസ്ഥലത്തുനിന്നും വിമാനത്തിെൻറ ബ്ലാക്ക് ബോക്സ് കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.