ബാഗോട്ട: സര്‍ക്കാറും ഫാര്‍ക് വിമതരും തമ്മിലുള്ള സമാധാന കരാര്‍ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് കൊളംബിയയിലെ വിവിധ നഗരങ്ങളില്‍ കൂറ്റന്‍ റാലികള്‍ നടന്നു. തലസ്ഥാനനഗരിയായ ബാഗോട്ടയടക്കമുള്ള നഗരങ്ങളിലാണ് പ്രസിഡന്‍റ് ഹുവാന്‍ മാനുവല്‍ സാന്‍േറാസിന്‍െറ നടപടികളെ പിന്തുണച്ച് ജനം തെരുവിലിറങ്ങിയത്. ഹിതപരിശോധനയില്‍ കരാര്‍ തള്ളിക്കളയണമെന്ന അഭിപ്രായത്തിന് നേരിയ മുന്‍തൂക്കം ലഭിച്ചതിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ റാലിയാണ് ബുധനാഴ്ച നടന്നത്. വ്യത്യസ്ത തദ്ദേശീയ ഗ്രൂപ്പുകളിലെ അംഗങ്ങള്‍, ആഫ്രോ കൊളംബിയക്കാര്‍, മറ്റു ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ എന്നിവരെല്ലാം സമാധാനത്തിനായുള്ള റാലിയില്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 52 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ ഇരകളാക്കപ്പെട്ടവരും ബന്ധുക്കളെ നഷ്ടപ്പെട്ടവരും റാലിയില്‍ പങ്കെടുത്തു.
അതിനിടെ, ഈ വര്‍ഷത്തെ സമാധാന നൊബേല്‍ ജേതാവുകൂടിയായ പ്രസിഡന്‍റ് സാന്‍േറാസ് കരാറില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് വിമതരുമായി സംഭാഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, കരാറില്‍ മാറ്റംവരുത്തുന്നതിന് വിമതര്‍ തയാറാകുമോ എന്ന് വ്യക്തമായിട്ടില്ല. ഹിതപതിശോധനയില്‍ കരാര്‍ ജനം തള്ളിയ സാഹചര്യത്തില്‍ മാറ്റത്തോടെ മാത്രമേ നടപ്പാക്കാന്‍ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.