വാഷിങ്ടൺ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93,53,735 ആയി. ഇതിൽ 50,41,711 പേർ രോഗമുക്തരായി. കോവിഡ് ബാധിതരിൽ ഇതുവരെ 4,79,805 പേർ മരണത്തിന് കീഴടങ്ങി. 38,32,219 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
യു.എസിനെയാണ് കോവിഡ് അതിരൂക്ഷമായി ബാധിച്ചത്. 24,24,168 പേർക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 1,23,473 പേർ മരിച്ചു. 10,20,381 പേരാണ് രോഗമുക്തരായത്. 12,80,314 േപർ ചികിത്സയിൽ തുടരുകയാണ്.
യു.എസിന് പിന്നാലെ ബ്രസീലാണ് കോവിഡ് പിടിച്ചുലച്ച മറ്റൊരു രാജ്യം. 11,51,479 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. 4,85,363 പേർ ചികിത്സയിലുണ്ട്. 6,13,345 പേർ രോഗമുക്തരായി. 52,771 പേരാണ് ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചത്.
റഷ്യയിൽ 5,99,705 പേർക്കാണ് കോവിഡ് ബാധയേറ്റത്. എന്നാൽ 3,56,429 പേർ രോഗമുക്തി നേടി. 8,359 പേർ മരിച്ചു. 2,34,917 പേർ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.