Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്ത് ​കോവിഡ്​...

ലോകത്ത് ​കോവിഡ്​ ബാധിതർ 93 ലക്ഷം കവിഞ്ഞു

text_fields
bookmark_border
ലോകത്ത് ​കോവിഡ്​ ബാധിതർ 93 ലക്ഷം കവിഞ്ഞു
cancel

വാഷിങ്​ടൺ: ലോകത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 93,53,735 ആയി. ഇതിൽ 50,41,711 പേർ രോഗമുക്തരായി. കോവിഡ്​ ബാധിതരിൽ ഇതുവരെ 4,79,805 പേർ മരണത്തിന്​ കീഴടങ്ങി. 38,32,219 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

യു.എസിനെയാണ്​ കോവിഡ്​ അതിരൂക്ഷമായി ബാധിച്ചത്​. 24,24,168 പേർക്കാണ്​ ഇവിടെ കോവിഡ്​ ബാധ സ്ഥിരീകരിച്ചത്​. ഇതിൽ 1,23,473 പേർ മരിച്ചു. 10,20,381 പേരാണ്​ രോഗമുക്തരായത്​. 12,80,314 ​േപർ ചികിത്സയിൽ തുടരുകയാണ്​.

യു.എസിന്​ പിന്നാലെ ബ്രസീലാണ്​ കോവിഡ്​ പിടിച്ചുലച്ച മറ്റൊരു രാജ്യം. 11,51,479 പേർക്കാണ്​ ഇവിടെ രോഗം ബാധിച്ചത്​. 4,85,363 പേർ ചികിത്സയിലുണ്ട്​. 6,13,345 പേർ രോഗമുക്തരായി. 52,771 പേരാണ്​ ബ്രസീലിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

റഷ്യയിൽ 5,99,705 പേർക്കാണ്​ കോവിഡ്​ ബാധയേറ്റത്​. എന്നാൽ 3,56,429 പേർ രോഗമുക്തി നേടി. 8,359 പേർ മരിച്ചു. 2,34,917 പേർ ചികിത്സയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newscorona virus​Covid 19
News Summary - over 93 lakh covid cases in the world
Next Story