ഹവാന: ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ വിമാനംതകർന്ന് അപകടത്തിൽ പെട്ട മൂന്നു സ്ത്രീകളെ രക്ഷപ്പെടുത്തി. അപകടത്തിൽ 100 യാത്രക്കാർ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് സ്ത്രീകളെയാണ് രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച വൈകീേട്ടാടെയാണ് രാജ്യത്തെ നടുക്കിയ സംഭവം. ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനം പറന്നു പൊങ്ങിയ ഉടൻ റൺവേയുടെ ഏതാനും മൈലുകൾ അകലെ തകർന്നുവീഴുകയായിരുന്നു. കിഴക്കൻ ക്യൂബൻ നഗരമായ ഹോൽഗ്വിനിലേക്ക് പോവുകയായിരുന്ന ഡി.എം.ജെ 0972 ബോയിങ് 737-200 വിമാനമാണ് അപകടത്തിൽപെട്ടത്.
ഒരു നവജാത ശിശുവടക്കം 105 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 100 യാത്രക്കാർ ക്യൂബക്കാരും ഒരാൾ അർജൻറീനക്കാരനുമാണ്. മെക്സികോക്കാരായ ആറ് വിമാന ജോലിക്കാരും വിമാനത്തിലുണ്ടായിരുന്നു. ക്യൂബൻ പ്രസിഡൻറ് മിഗ്വേൽ ഡിയാസ് അപകടസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.