ഹവാന: കടുത്ത സാമ്പത്തിക പ്രതിസന്ധി വേട്ടയാടുന്ന ക്യൂബയിൽ കോഴി, കോഴിമുട്ട, അരി, ബ ീൻസ്, സോപ്പ് തുടങ്ങിയ അവശ്യവസ്തുക്കൾക്ക് റേഷൻ ഏർപ്പെടുത്തി. ട്രംപ് ഭരണകൂടം അടിച്ചേൽപിച്ച വ്യാപാര ഉപരോധമാണ് ഭക്ഷ്യപ്രതിസന്ധിക്ക് കാരണമെന്ന് ക്യൂബ കുറ്റ പ്പെടുത്തി.
വെനിേസ്വലയിലെ പൊതുമേഖല എണ്ണക്കമ്പനിയുടെ തകർച്ചയെ തുടർന്ന് സബ ്സിഡി നിരക്കിൽ ലഭിച്ചിരുന്ന എണ്ണ അടുത്തിടെയായി നിലച്ചിരുന്നു. വൈദ്യുതിക്കു പുറമെ പൊതുവിപണിയിൽ വിറ്റഴിച്ച് ലഭിക്കുന്ന പണത്തിനും ഈ എണ്ണയെയാണ് ക്യൂബ ആശ്രയിച്ചിരുന്നത്.
ഭക്ഷ്യവസ്തുക്കളിലേറെയും അയൽരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അവശ്യവിഭവങ്ങൾ പോലും കിട്ടാക്കനിയായി മാറിയിട്ടുണ്ട്. ഇതോടെയാണ് കൂടുതൽ ഇനങ്ങളിൽ റേഷൻ സംവിധാനം നടപ്പാക്കാൻ നിർബന്ധിതമാകുന്നത്.
ഒരു വ്യക്തിക്ക് അനുവദിക്കാവുന്ന വസ്തുക്കളുടെ പട്ടിക അധികൃതർ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. ക്യൂബയിലെ ഭക്ഷ്യ സ്റ്റോറുകൾ സർക്കാർ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഉൽപന്നങ്ങളുടെ സ്വഭാവമനുസരിച്ച് കൂടുതൽ സബ്സിഡി അനുവദിക്കുന്നതു മുതൽ കുറഞ്ഞ സബ്സിഡിയുള്ളവ വരെയുണ്ട്.
അരി, ബീൻസ്, മുട്ട, പഞ്ചസാര തുടങ്ങിയവ നിശ്ചിത അളവ് ചെറിയ പണം നൽകി വാങ്ങാവുന്നവയാണ്. സ്വകാര്യ വിപണി ഇപ്പോഴും കാര്യക്ഷമമല്ലാത്ത രാജ്യത്ത് പുതിയ പ്രതിസന്ധി കൂടുതൽ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.