മോസ്കോ: അഞ്ചു പതിറ്റാണ്ടായി ക്യൂബയോടു പുലർത്തിയിരുന്ന ശത്രുത അവസാനിപ്പിച്ച് നയതന്ത്രബന്ധം പുനഃസ്ഥാപിച്ച ബറാക് ഒബാമയുടെ ഏകപക്ഷീയ നയം തിരുത്തിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ റഷ്യ. ശീതകാല യുദ്ധകാലത്ത് ക്യൂബയോടുണ്ടായിരുന്ന നയം പിന്തുടരുകയാണ് ട്രംപ് എന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
ക്യൂബക്കു മേലുള്ള ഉപരോധങ്ങൾ അവസാനിപ്പിച്ച ഒബാമയുടെത് മികച്ച രാഷ്ട്രീയ നടപടിയായിരുന്നുവെന്നും റഷ്യ പ്രകീർത്തിച്ചു. ക്യൂബയുമായി നല്ല ബന്ധമാണ് റഷ്യക്കുള്ളത്. 2015ൽ റാഉൾ കാസ്ട്രോ റഷ്യ സന്ദർശിച്ചിരുന്നു. തൊട്ടുമുമ്പത്തെ വർഷം റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും ക്യൂബയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.