വാഷിങ്ടൺ: സെമി ഒാേട്ടാമാറ്റിക് തോക്കുകളെ ഒാേട്ടാമാറ്റിക് തോക്കുകളാക്കി മാറ്റുന്ന ഉപകരണങ്ങൾ നിരോധിക്കാൻ ട്രംപ് ഭരണകൂടത്തിെൻറ നീക്കം. ഫ്ലോറിഡയിലെ സ്കൂളിൽ 17 കുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്ന ശേഷം അമേരിക്കയിലാകെ തോക്കുകൾ കൈവശം വെക്കുന്നതിെനതിെര ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. അതിനിടെയാണ് സെമി ഒാേട്ടാമാറ്റിക്ക് തോക്കുകളെ പൂർണമായും ഒാേട്ടാമാറ്റിക് തോക്കുകളാക്കാൻ സഹായിക്കുന്ന ബംപ് സ്റ്റോക്ക്സ് നിരോധിക്കാൻ ട്രംപ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ വരുന്നത്.
തോക്കുകൾ സ്വന്തമാക്കുന്നവരുടെ പശ്ചാത്തലം മനസിലാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഫലവത്താക്കാൻ സർക്കാർ തീരുമാനിച്ചുവെന്നുള്ള വാർത്ത നേരത്തെ വൈറ്റ്ഹൗസ് പുറത്തുവിട്ടിരുന്നു.
സ്കൂളുകളുെട സുരക്ഷ വളരെ പ്രധാനമാണെന്നും സുരക്ഷ വർധിപ്പിക്കുന്ന കാര്യങ്ങൾ തീരുമാനിക്കാൻ വരും ആഴ്ചകളിൽ രാജ്യത്തെ 50 സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ യോഗം ചേരുമെന്നും ട്രംപ് അറിയിച്ചു. 2017 ഒക്ടോബറിൽ നടന്ന ലാസ് വേഗസ് ആക്രമണത്തിനു ശേഷം തന്നെ ബംപ് സ്റ്റോക്കുകൾ നിരോധിക്കാനുള്ള ആവശ്യമുയർന്നിരുന്നു. തോക്കുകളെ മെഷീൻ ഗണ്ണാക്കി മാറ്റാൻ സഹായിക്കുന്ന എല്ലാ ഉപകരണങ്ങളും നിരോധിക്കണമെന്ന് നാഷണൽ റൈഫിൾ അസോസിയേഷനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.