ജനീവ: ആഫ്രിക്കക്കാർക്കെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ വംശീയ പരാമർശത്തിനെതിരെ െഎക്യരാഷ്ട്രസഭ രംഗത്ത്. ‘ആഫ്രിക്കക്കാരും ഹെയ്തിക്കാരും എൽസാൽവഡോറുകാരും ‘ഷിറ്റ്ഹോൾ കൺട്രീസി’ൽനിന്നുള്ളവരാണെന്നായിരുന്നു ട്രംപിെൻറ പരാമർശം. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് യു.എൻ വക്താവ് റുപർട്ട് കോൾവിൽ പ്രതികരിച്ചത്. ‘‘ഇത് വംശീയ അധിക്ഷേപമല്ലാതെ മറ്റൊന്നുമല്ല. വെള്ളക്കാരല്ലാത്തവരെല്ലാം ‘ഷിറ്റ്ഹോൾ കൺട്രി’കളിൽനിന്നുള്ളവരാണെന്ന പരാമർശം അപലപനീയമാണ്. ഒരു വിഭാഗത്തെയോ രാജ്യത്തെയോ ഭൂഖണ്ഡത്തെയോ ഇങ്ങനെ അധിക്ഷേപിക്കുന്നത് ഒരു രാജ്യത്തലവന് ചേർന്നതല്ല’’ -അദ്ദേഹം പറഞ്ഞു.
അഭയാർഥികളെക്കുറിച്ചുള്ള സംസാരത്തിനിടെയാണ് ട്രംപിെൻറ വിവാദ വാക്കുകൾ. ‘‘നമ്മൾ എന്തിനാണ് ആഫ്രിക്ക, ഹെയ്തി, എൽസാൽവഡോർ തുടങ്ങിയ ഷിറ്റ്ഹോൾ കൺട്രികളിൽനിന്നുള്ള അഭയാർഥികളെ സ്വീകരിക്കുന്നത്. നോർവേപോലുള്ള രാജ്യങ്ങളിൽനിന്നുള്ളവരെയാണ് നമ്മൾ സ്വീകരിക്കേണ്ടത്’’ -ട്രംപ് പറഞ്ഞു. നോർവേ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചക്ക് പിന്നാലെയായിരുന്നു ട്രംപിെൻറ പ്രസ്താവന.ട്രംപിെൻറ വിവാദ പരാമർശത്തിനെതിരെ ആഫ്രിക്കൻ യൂനിയനും രംഗത്തെത്തി. ‘‘അഭയാർഥികളെക്കൊണ്ട് നിർമിക്കപ്പെട്ട രാഷ്ട്രമായ അേമരിക്കയുടെ ഭരണാധികാരിയിൽനിന്ന് ഇത്തരമൊരു പരാമർശമുണ്ടായത് അത്ഭുതപ്പെടുത്തുന്നു. മര്യാദയുടെ എല്ലാവിധ സീമകളും ലംഘിക്കുന്ന പ്രസ്താവനയായി ഇത്’’ -ആഫ്രിക്കൻ യൂനിയൻ വക്താവ് ഇബ്ബ കലോൻഡോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.