വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ വിജയിപ്പിക്കാൻ മകൻ ട്രംപ് ജൂനിയറും സംഘവും റഷ്യയുടെ സഹായം തേടിയെന്ന ആരോപണങ്ങളിലെ നിജസ്ഥിതി തേടി യു.എസ് സെനറ്റ്. ആരോപണവിധേയരായ ട്രംപ് ജൂനിയർ, ട്രംപിെൻറ പ്രചാരണ വിഭാഗം തലവൻ പോൾ മാനഫോർട്, മരുമകൻ ജാരദ് കുഷ്നർ എന്നിവരെ പരസ്യമായി ചോദ്യം ചെയ്യാനാണ് കോൺഗ്രസിെൻറ തീരുമാനം. കോൺഗ്രസ് കമ്മിറ്റിയുടെ ചോദ്യംചെയ്യൽ ജൂലൈ 26ന് നടക്കും. ഇതേക്കുറിച്ച് ട്രംപ് ജൂനിയറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. കത്ത് ലഭിച്ചുവെന്നും പരിശോധിക്കുകയാണെന്നും മാനഫോർടിെൻറ വക്താക്കൾ അറിയിച്ചു.
യു.എസ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടുവെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുതിയ സംഭവങ്ങൾ. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി റഷ്യൻ അഭിഭാഷക നതാലിയ വെസൽനിത്സ്കയയുമായി ട്രംപ് ജൂനിയറും മാനഫോർടും ജാരദ് കുഷ്നറും 2016 ജൂണിൽ ട്രംപ് ടവറിൽ വെച്ച് കൂടിക്കാഴ്ച നടത്തിയ സംഭവം പുറത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ട്രംപിെൻറ എതിരാളിയായി മത്സരിച്ച ഹിലരി ക്ലിൻറെൻറ പ്രതിച്ഛായ തകർക്കുന്ന രേഖകൾ കൈമാറുന്നതിനായാണ് അഭിഭാഷക ന്യൂയോർക്കിലെത്തിയത്.
മുൻ സോവിയറ്റ് ചാരനും ഇപ്പോൾ ലോബിയിസ്റ്റായി പ്രവർത്തിക്കുന്നയാളും യോഗത്തിൽ പെങ്കടുത്തിരുന്നു. കോൺഗ്രസ് കമ്മിറ്റിക്കു മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് നതാലിയയും കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.