വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മരുമകനും പ്രധാന ഉപദേശകനുമായ ജാരദ് കുഷ്നർ ഒൗദ്യോഗികാവശ്യങ്ങൾക്ക് സ്വകാര്യ മെയിലുകൾ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. ജനുവരിക്കും ആഗസ്റ്റിനുമിടയിൽ നൂറോളം പ്രാവശ്യം സ്വകാര്യ മെയിൽ ഉപയോഗിച്ചതായി അദ്ദേഹത്തിെൻറ അഭിഭാഷകനായ അബ്ബെ ലോവൽ പ്രസ്താവനയിൽ അറിയിച്ചു.
നേരത്തെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് കാലത്ത് ഹിലരി ക്ലിൻറൻ ഒൗദ്യോഗികാവശ്യത്തിന് സ്വകാര്യ മെയിലുകൾ ഉപയോഗിച്ചത് ട്രംപ് ഉന്നയിച്ചിരുന്നു. പിന്നീട് ഇക്കാര്യത്തിൽ ഹിലരിക്കെതിരെ എഫ്.ബി.െഎ അേന്വഷണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.