അമേരിക്കയിലെ ഏറ്റവും അധമനാണ് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് എന്ന് വിശ്വസിക്കുന്ന സാധുക്കളായ അമേരിക്കക്കാര്‍ നിരവധി. എന്നാല്‍, ഇതര ലോകത്തെ സംബന്ധിച്ചിടത്തോളം, ട്രംപ് എന്നാല്‍ അമേരിക്കയുടെ സ്വരൂപമാണ്. കാരണം അമേരിക്ക ലോകത്തോട് ഇത്രയും കാലം ചെയ്തതെന്താണോ അതാണ് ട്രംപ്. ഇന്നേവരെ, മറ്റുള്ളവരോട് ചെയ്തത് ഒരു വിപത്തായി അമേരിക്കയെതന്നെ സമീപിക്കുകയാണ്.
ലോകത്തോട് അമേരിക്ക ചെയ്തത് ട്രംപ് അമേരിക്കയോട് ചെയ്യുമെന്നാണ് ലിബറല്‍ അമേരിക്ക ഇപ്പോള്‍ ഭയപ്പെടുന്നത്. ലോകത്തെ മറ്റു രാജ്യങ്ങളില്‍ അവിടത്തെ ജനങ്ങളെ പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന പാവകളായ ഏകാധിപതികളെ അമേരിക്ക ഇതര രാജ്യങ്ങളില്‍ നിയോഗിക്കുമ്പോള്‍ അത് തങ്ങളുടെ വിദേശനയത്തിന്‍െറ ഭാഗം മാത്രമായിരുന്നു. സ്വന്തം സുരക്ഷാതാല്‍പര്യം സംരക്ഷിക്കുന്നതിന്‍െറ ഭാഗമായിരുന്നു അത്. നല്ല പിതാവ് തൊഴിലിടത്തില്‍ പെരുമാറുന്നത് പോലെയായിരുന്നു അത്. പിതാവ് നല്ലവനും കരുണയുള്ളവനും വികാരങ്ങളുള്ളവനുമായിരുന്നു; ഒബാമയെ പോലെ. എന്നാല്‍, അധമനും ക്രൂരനും ഗാര്‍ഹിക പീഡകനുമായ പിതാവാണ് വരാനിരിക്കുന്നത്; ട്രംപിനെ പോലെ.
ട്രംപ് ലോകത്തിന്‍െറ കാവ്യനീതിയാണ്. ട്രംപ് ഇന്ന് അമേരിക്കയോട് ചെയ്യുമെന്ന് ഭയപ്പെടുന്ന കാര്യങ്ങളൊക്കെയും അമേരിക്കഒരു പ്രതിഷേധവും ഉയര്‍ന്നിരുന്നില്ല. എല്ലാം സര്‍വാംഗീകൃതമായിരുന്നു. അമേരിക്ക ചെയ്യുന്നതെല്ലാം ലോകം അര്‍ഹിച്ചതാണെന്ന് വിശേഷിപ്പിക്കപ്പെട്ടു. ഇന്ന് തങ്ങള്‍ തുറന്നുവിട്ട ചെകുത്താനെ വകവരുത്താന്‍ ആയുധങ്ങളേന്തി നില്‍ക്കുകയാണ് അമേരിക്ക. ചരിത്രം സുമുഖനായ വിദൂഷകനാണ്. ചിലെയിലെ അഗസ്റ്റൊ പിനൊഷെയാണ് ട്രംപ്.
ഉസ്ബകിസ്താനിലെ ഇസ്ലം കരിമോവാണ് ട്രംപ്. ഇറാനിലെ ഷാ ആണ് ട്രംപ്. യു.എസ് സുഹൃത്താക്കുകയും അധികാരത്തില്‍ നിലനിര്‍ത്തുകയും ചെയ്ത അറബ് ഏകാധിപതികളും ജനറല്‍മാരുമാണ് ട്രംപ്.ഈ ചെകുത്താനെ കുപ്പിയിലാക്കി ഹിലരി ക്ളിന്‍റന് കൊടുത്താല്‍ ലോകത്തിന്‍െറ ഇതരഭാഗങ്ങളില്‍ നടത്തുന്ന പതിവ് പരിപാടികള്‍ തുടരാന്‍ അവര്‍ക്ക് സൗകര്യമാവുമെന്നാണ് ലിബറല്‍ അമേരിക്ക കണക്കുകൂട്ടുന്നത്.
(ന്യൂയോര്‍ക് കൊളംബിയ സര്‍വകലാശാലയില്‍ ഇറാനിയന്‍ സ്റ്റഡീസ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം പ്രഫസറാണ് ലേഖകന്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.