വാഷിങ്ടൺ: ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള തന്ത്രം കടുത്ത വംശീയ അധിക്ഷേപത്തിന് വഴിമാറിയപ്പോൾ ‘ഡോവി’ന് സ്വന്തം പരസ്യം പിൻവലിച്ച് മാപ്പു പറയേണ്ടിവന്നു. സമൂഹമാധ്യമമായ ഫേസ്ബുക്കിൽ ഏറെ വിമർശനങ്ങൾക്കിടയാക്കി ഡോവിെൻറ േബാഡി ലോഷെൻറ പരസ്യം.
ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ച കറുത്ത വർഗക്കാരിയായ യുവതി അത് ഉൗരി മാറ്റുന്നതും അതിനടിയിൽ വെള്ള വസ്ത്രത്തിൽ വെളുത്ത വർഗക്കാരിയായ യുവതി പ്രത്യക്ഷപ്പെടുന്നതുമായിരുന്നു അവർ പോസ്റ്റ് ചെയ്തത്. ഡോവ് ഇത് പിൻവലിച്ചെങ്കിലും അമേരിക്കൻ മേക്കപ് ആർട്ടിസ്റ്റായ നവോമി ബ്ലാക്ക് അതിെൻറ സ്ക്രീൻ ഷോട്ട് അവരുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തതോടെ കടുത്ത ആക്രമണമാണ് പരസ്യത്തിനു നേരെ ഉയർന്നത്.
ഒരു വെളുത്ത വർഗക്കാരി കറുത്തവളായി രൂപാന്തരം പ്രാപിക്കുന്ന പരസ്യമാണെങ്കിൽ അതിനെ ആളുകൾ എങ്ങനെ കാണുമെന്ന ചോദ്യമടക്കം വന്നു. തൊലിനിറത്തിെൻറ അടിസ്ഥാനത്തിൽ ആണ് അമേരിക്കൻ ജനത ആളുകളെ വിലയിരുത്തുന്നതെന്നും രാജ്യം സൗന്ദര്യമായി കാണുന്നതെന്തിനെയാണെന്ന് അതിൽ അടങ്ങിയിരിക്കുന്നുവെന്നും നവോമി പോസ്റ്റിൽ കുറിച്ചു. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് സ്ത്രീകളുടെ തൊലിനിറത്തെക്കുറിച്ചുള്ള തെറ്റായ ധാരണയുണ്ടാക്കാനിടയായതിൽ അഗാധമായി ഖേദിക്കുന്നു എന്ന് പറഞ്ഞ് ഡോവ് ട്വീറ്റ് ചെയ്യുകയായിരുന്നു.
Today’s News: Dove apologizes for racist Facebook ad. pic.twitter.com/QeYJ3JHhfy
— HĪP MAGAZINE (@HIPWEEKLY) October 8, 2017
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.