സാക്രമെന്‍റോ: വടക്കൻ കലിഫോർണിയയുടെ തീരമേഖലയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായം റിപോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയുമില്ലെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാത്രി 8.50ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ജൂൺ മാസത്തിൽ ദക്ഷിണ കലിഫോർണിയയിൽ നിരവധി ചെറു കമ്പനങ്ങൾ ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ നാലിന് താഴെ രേഖപ്പെടുത്തിയ 400ഓളം കമ്പനങ്ങളാണ് ഇവിടെയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.