വാഷിങ്ടൺ: ഇന്ത്യൻ, ചൈനീസ് നിർമിത ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്താൻ യു.എസ് വാണിജ്യ വകുപ്പ് തീരുമാനം. ഇരു രാജ്യങ്ങളിൽനിന്നും യു.എസിലെത്തുന്ന ചിലയിനം വസ്തുക്കൾക്കാണ് അധിക നികുതി ചുമത്തുന്നത്. ചൈനയിൽനിന്നുള്ള കയറ്റുമതിക്ക് 40 ശതമാനത്തിനു മുകളിലും ഇന്ത്യയിൽ നിന്നുള്ളവക്ക് 9.50-25.28 ശതമാനവും നികുതിയിളവ് ലഭിക്കുന്നുണ്ടെന്ന് യു.എസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ് ആരോപിച്ചു.
വിദേശ രാജ്യങ്ങൾക്ക് അവിഹിത ഇളവ് നൽകുകവഴി ആഭ്യന്തര വിപണി തളരാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റെയിൻലെസ് സ്റ്റീൽ ഫ്ലാംഗുകൾ, പോളിയിസ്റ്റർ സ്റ്റാപ്ൾ ഫൈബർ എന്നിവക്കാണ് നികുതി ചുമത്തുന്നത്. ചില അമേരിക്കൻ കമ്പനികൾ നൽകിയ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.