പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​: ഫേസ്​ബുക്കി​െൻറ പിന്തുണ ഹിലരിക്കായിരുന്നുവെന്ന്​ ട്രംപ്​

വാഷിങ്​ടൺ: 2016ലെ  പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഫേസ്​ബുക്കി​​െൻറ പിന്തുണ ഹിലരി ക്ലിൻറനായിരുന്ന​ുവെന്ന ആരോപണവുമായി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. തെരഞ്ഞെടുപ്പിൽ തന്നെക്കാൾ കൂടുതൽ പണം ഹിലരി ചെലവഴിച്ചെന്നും ​ട്രംപ്​ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ​ട്രംപി​​െൻറ ആരോപണം. 

റഷ്യയിലെ ഹാക്കർമാർ സാമൂഹിക മാധ്യമങ്ങളായ ഫേസ്​ബുക്കും ട്വിറ്ററും 2016ലെ അമേരിക്കയിലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി ഉപയോഗിച്ചു എന്ന ആരോപണങ്ങൾ നില നിൽക്കേയാണ്​ പുതിയ പ്രസ്​താവനയുമായി ട്രംപ്​ രംഗത്തെത്തിയത്​​.

അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ച് നീതിന്യായ വകുപ്പ്​ നിലവിൽ അന്വേഷണം നടത്തുന്നുണ്ട്​. നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥനായ റോബർട്ട്​ മുള്ളറിനാണ്​ അന്വേഷണ ചുമതല​.

Tags:    
News Summary - Facebook supported Hillary, not me during presidential election, says Trump-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.