ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന്​ എഫ്.ഡി.എ

ന്യൂയോര്‍ക്ക്: കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിൻെ റ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി യു.എസ് ​ഫുഡ് ആൻറ്​ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. മലേറിയക്കുള്ള ഹൈഡ്രോക്‌സി ക്ലോറോക്വിൻ കോവിഡ്​ രോഗികൾക്ക്​ നൽകുന്നത്​ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക്​ കാരണമാകുമെന്നാണ്​ എഫ്.ഡി.എ മുന്നറ ിയിപ്പ് നല്‍കിയിരിക്കുന്നത്. ഹൃദ്​രോഗങ്ങൾ കൂടാതെ രക്ത സമ്മർദ്ദം കുറയൽ, പേശികൾക്കും ഞരമ്പുകൾക്കുമുള്ള ബലക്ഷ യം തുടങ്ങിയ പ്രശ്​നങ്ങൾക്കും മരുന്നി​​െൻറ ഉപയോഗം കാരണമാകാമെന്ന്​ എഫ്.ഡി.എ ചൂണ്ടിക്കാട്ടുന്നു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗികളും ഈ മരുന്നി​​െൻറ ദൂഷ്യവശങ്ങളും മനസിലാക്കണമെന്ന് എഫ്.ഡി.എ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഹൈഡ്രോക്‌സി ക്ലോറോക്വിനും ആൻറിബയോട്ടിക്​ അസിത്രോമൈസിനും സംയോജിച്ച്​ ചികിത്സ നൽകിയ 84 രോഗികളിൽ ഹൃദയ സംബന്ധായ പ്രശ്​നങ്ങൾ കണ്ടതായി ന്യൂയോർക്കിലെ ഡോക്​ടർമാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഹൈഡ്രോക്‌സി ക്ലോറോക്വിൻ ചികിത്സ ലഭിക്കുന്ന കോവിഡ്​ രോഗികളില്‍ ഉണ്ടാവുന്ന ഗുരുതരമായ ഹൃദയമിടിപ്പ് പ്രശ്‌നങ്ങളെക്കുറിച്ച് അറിയാം. ആശുപത്രിയില്‍ കിടക്കാത്ത രോഗികള്‍ ഈ മരുന്ന് വലിയ രീതിയില്‍ കുറിപ്പടിയോടു കൂടി ഉപയോഗിക്കുന്നുണ്ട്​. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരോടും രോഗികളോടും ഈ മരുന്നുമായി ബന്ധപ്പെട്ടുള്ള അപകടവശത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു - എഫ്.ഡി.എ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കോവിഡ് പ്രതിരോധത്തിനായി അമേരിക്കയിലുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. ഗെയിം ചേഞ്ചര്‍ എന്നാണ് പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപ് ഈ മരുന്നിനെ വിശേഷിപ്പിച്ചത്. എന്നാൽ, നിലവില്‍ കോവിഡ്​ പ്രതിരോധത്തിനായി ഒരു മരുന്നും എഫ്.ഡി.എ അംഗീകരിച്ചിട്ടില്ല.

ഹൈഡ്രോക്സി ക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണോ എന്നത് സംബന്ധിച്ച് നേരത്തെയും മെഡിക്കല്‍ രംഗത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്ന രോഗികളില്‍ ആഴ്ചകളോളം ഹൃദയ സംബന്ധമായ പ്രശ്‌നം ഉണ്ടാവുന്നതായി കാര്‍ഡിയോളജിസ്റ്റുകള്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

Tags:    
News Summary - FDA warns of heart risks with Trump-promoted malaria drug hydroxychloroquine - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.